Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ്ക്ക് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? മുഖ്യമന്ത്രി മോഹം മനസിലുളള തൃഷ അഭിനയം നിർത്തുന്നു?

വിജയ്ക്ക് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? മുഖ്യമന്ത്രി മോഹം മനസിലുളള തൃഷ അഭിനയം നിർത്തുന്നു?

നിഹാരിക കെ.എസ്

, വെള്ളി, 24 ജനുവരി 2025 (12:40 IST)
വർഷങ്ങളായി തമിഴകത്ത് മുൻനിര നായികയായി തന്നെ നിലയുറപ്പിക്കുന്ന ആളാണ് തൃഷ കൃഷ്ണൻ. 41 വയസ്സായെങ്കിലും നടി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സൂര്യ, അജിത്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിങ്ങനെ തമിഴകത്തെ താരങ്ങള്‍ക്ക് പുറമെ ടൊവിനോ തോമസ്, മോഹന്‍ലാല്‍ എന്നിവർക്കൊപ്പവും ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇതിനിടയില്‍ തൃഷ കൃഷ്ണന്‍ അഭിനയം നിര്‍ത്തുന്നതായി വാര്‍ത്തകള്‍.
 
25 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് തൃഷ പിന്മാറുന്നു എന്ന തരത്തില്‍ ട്വിറ്ററില്‍ കാര്യയമായ ചര്‍ച്ചകള്‍ നടക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വേണ്ടിയാണ് തൃഷ അഭിനയത്തില്‍ നിന്നും പിന്മാറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പൊരു അഭിമുഖത്തില്‍ തനിക്ക് മുഖ്യമന്ത്രി ആവാനുള്ള ആഗ്രഹത്തെ കുറിച്ച് തൃഷ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
 
വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് തൃഷയും ഈ തീരുമാനം തന്നെ എടുത്തതായി പ്രചാരണം വന്നത്. എന്നാല്‍ തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലും വിജയ് യുടെ പാര്‍ട്ടിയില്‍ ചേരില്ല എന്നാണ് ചിലരുടെ നിരീക്ഷണം. വിജയ് മുഖ്യമന്ത്രി ആവണം എന്ന ലക്ഷ്യത്തിലാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് വരുന്നത്. അപ്പോള്‍ പിന്നെ അതേ ലക്ഷ്യവുമായി വരുന്ന തൃഷയും ആ പാര്‍ട്ടിയില്‍ ചേരില്ലല്ലോ.
 
താനൊരു കടുത്ത ജയലളിത ആരാധികയാണ് എന്ന് തൃഷ പറഞ്ഞിട്ടുണ്ട്. ജയലളിതയെ കണ്ട് തന്നെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങാനും മുഖ്യമന്ത്രിയാവാനും ഉള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ആ നിലയില്‍ തൃഷ എഐഡിഎംകെയില്‍ ചേരുമോ, ചേര്‍ന്നാലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തൃഷയെ പരിഗണിക്കുമോ എന്നെല്ലാം കാത്തിരുന്ന് കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്തെ ആ കാഴ്ച കണ്ട് അന്ന രാജൻ ഞെട്ടി; കുറിപ്പുമായി നടി