Webdunia - Bharat's app for daily news and videos

Install App

നടി നിഖില വിമലിന്റെ സഹോദരി സന്ന്യാസം സ്വീകരിച്ചു, അഖില വിമല്‍ ഇനി മുതല്‍ അവന്തികാ ഭാരതി

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (16:48 IST)
Akhila Vimal
നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്ന്യാസം സ്വീകരിച്ചു. അഖില സന്യാസം സ്വീകരിച്ച കാര്യം അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭരവയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അവന്തികാ ഭാരതി എന്ന നാമത്തിലാകും ഇനി അഖില അറിയപ്പെടുന്നതെന്നും കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിച്ച് ഭാരതത്തിന്റെ പേരുയര്‍ത്താനുള്ള ശ്രമങ്ങള്‍ അഖാഡെയ്‌ക്കൊപ്പം നടത്തുമെന്നും അഭിനവ ബാലാനന്ദഭരവ അറിയിച്ചു. കാവി വേഷത്തിലുള്ള അവന്തികാ ഭാരതിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
 
 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 
 
ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു സലില്‍ ചേട്ടന്‍ എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
 
ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തുവാന്‍ രണ്ട് പേര്‍ക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാര്‍ത്ഥിച്ച് കൊണ്ട്,
 
നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

AI വളർന്നാൽ സോഷ്യലിസത്തിലേക്കുള്ള യാത്ര, അന്തരം കുറയും സമ്പത്ത് വിഭജിക്കപ്പെടും: എം വി ഗോവിന്ദൻ

Kerala Weather: വടക്കന്‍ കേരളത്തില്‍ സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം; ജാഗ്രതാ നിര്‍ദേശം

സ്ത്രീയും പുരുഷനും തുല്യരല്ലെ, സ്കൂളുകളിൽ വെവ്വേറെ ബെഞ്ചും ബാത്ത് റൂമും ഇല്ലേ? വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് പി എം എ സലാം

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കുമെന്ന് പിവി അന്‍വര്‍

കാനഡയുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായെന്ന് കനേഡിയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; വിമര്‍ശനവുമായി കേന്ദ്രം

അടുത്ത ലേഖനം
Show comments