Webdunia - Bharat's app for daily news and videos

Install App

സനുഷ മലയാള സിനിമയില്‍ നിന്ന് മാറിനിന്നതോ? 7 വര്‍ഷത്തിനുശേഷം ഉര്‍വശിയുടെ സിനിമയിലൂടെ തിരിച്ചുവരവ്

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂലൈ 2023 (11:52 IST)
സനുഷ എന്ന നടിയെ മലയാള സിനിമ കണ്ടിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. 2016ല്‍ പുറത്തിറങ്ങിയ 'ഒരു മുറൈ വന്തു പാര്‍ത്തായ'എന്ന സിനിമയില്‍ ആയിരുന്നു നടിയെ ഒടുവിലായി കണ്ടത്. 2019ല്‍ റിലീസായ നാനിയുടെ ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മലയാളം സിനിമകളില്‍ സനുഷയെ കണ്ടില്ല. തെലുങ്ക് ചിത്രത്തിന് ശേഷം പിന്നീട് നാല് വര്‍ഷത്തോളം സനുഷ ഫിലിം ക്യാമറയ്ക്ക് മുന്നില്‍നിന്ന് മാറിനിന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് സനുഷ എത്തിയിരിക്കുന്നത്. നടി മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. 
 
തിരിച്ചുവരവില്‍ ഉര്‍വശിയുടെ മകളായാണ് സനുഷ അഭിനയിക്കുന്നത്.ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'. സിനിമയുടെ ഫസ്റ്റ് ലുക്കില്‍ സനുഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന സിനിമ കൂടിയാണിത്.
 
സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രജിന്‍ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് ആയിരുന്നു ചിത്രീകരണം നടന്നത്. കഥ: സനു കെ ചന്ദ്രന്‍.ഛായാഗ്രഹണം: സജിത്ത് പുരുഷന്‍. സംഗീതസംവിധാനം, പശ്ചാത്തല സംഗീതം:കൈലാസ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments