Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പെട്ടെന്ന് ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ തെളിവിനായി സെല്‍ഫി എടുക്കാന്‍ സാധിക്കുമോ': നടി ഷീല

Actress Sheela

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (15:53 IST)
പെട്ടെന്ന് ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ തെളിവിനായി സെല്‍ഫി എടുക്കാന്‍ സാധിക്കുമോയെന്ന് നടി ഷീല. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെയാണ് അവര്‍ ഇക്കാര്യം ചോദിച്ചത്. സ്വന്തം കരിയര്‍ വരെ നഷ്ടമായിട്ടും നീതിക്കായി പോരാടിയ ഡബ്ലുസിസിയോട് ഒരുപാട് ബഹുമാനം ഉണ്ടെന്നും ഷീല പറഞ്ഞു. പോലീസിന്റടുത്ത് പോയാലും കോടതിയില്‍ പോയാലും തെളിവ് എന്താണെന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മവെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫി എടുക്കുമോ? ഒന്നുകൂടി ഉമ്മയ്ക്ക് തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. ഇതിനൊക്കെ എങ്ങനെയാണ് തെളിവ് കാണിക്കുക എന്നും നടി ചോദിച്ചു.
 
ടിവിയില്‍ കേള്‍ക്കുമ്പോഴാണ് പവര്‍ ഗ്രൂപ്പ് എന്തെന്നൊക്കെ അറിയുന്നത്. ഇതിനെക്കുറിച്ച് എനിക്ക് മനസ്സിലാകുന്നില്ല. തൊഴില്‍പരമായ കാര്യങ്ങളിലൊക്കെ ഇങ്ങനെ കയറി കളിക്കുക എന്ന് പറയുന്നത് ഒരു സാധാരണ കാര്യമല്ലെന്നും ഷീല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയിലെ ലഹരി മാഫിയകളെ പറ്റി അന്വേഷണം വേണമെന്ന് ആഷിക് അബു