Webdunia - Bharat's app for daily news and videos

Install App

ശോഭനയുടെ വീട്ടില്‍ മോഷണം, വീട്ടുജോലിക്കാരി പണം കൈമാറിയത് നടിയുടെ ഡ്രൈവര്‍ വഴി

കെ ആര്‍ അനൂപ്
ശനി, 29 ജൂലൈ 2023 (09:02 IST)
നടി ശോഭനയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. മാര്‍ച്ച് മുതലാണ് മോഷണം ആരംഭിച്ചത്. നടിയുടെ അമ്മയെ നോക്കാനായി വീട്ടിലെത്തിയ കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണത്തിന് പിന്നില്‍.
 
 വീട്ടില്‍ നിന്നും പണം നഷ്ടപ്പെടുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ശോഭന വിജയയോട് കാര്യങ്ങള്‍ ചോദിച്ചു. അറിയില്ലെന്ന മറുപടി ലഭിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതിയും നടി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ മോഷണം വിവരം പുറത്തുവന്നു.
 
പണം ശോഭനയുടെ തന്നെ ഡ്രൈവറായ മുരുകന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് വിജയയുടെ മകള്‍ക്ക് കൈമാറിയത്. കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ ശോഭന പരാതി പിന്‍വലിച്ചു. വിജയയെയും മുരുകനെയും താക്കീത് ചെയ്ത് പോലീസ് വിട്ടയച്ചു. വീട്ടുജോലിക്കാരിയായ വിജയയെ വീണ്ടും വീട്ടില്‍ നിര്‍ത്താന്‍ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വാര്‍ത്തകളോട് നടി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments