Select Your Language

Notifications

webdunia
webdunia
webdunia
webdunia

യമുനയാറ്റിലെ ഈറകാറ്റിലെ..,ദളപതിയിലെ ശോഭനയായി എസ്തർ അനിൽ

Esther anil
, ചൊവ്വ, 9 മെയ് 2023 (20:15 IST)
നല്ലവൻ എന്ന സിനിമയിൽ ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് എസ്തർ അനിൽ. ബാലതാരമായി പിന്നീടും ഒട്ടെറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ദൃശ്യം 2വിലൂടെയാണ് താരം ശ്രദ്ധേയയായത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 
 
 ദളപതിയിലെ ശോഭനയുടെ ലുക്ക് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് താരം. ട്രെഡീഷണൽ ലുക്കിൽ അതീവസുന്ദരിയായി ദളപതിയിൽ ശോഭന ധരിച്ച അതേ വസ്ത്രങ്ങളുമായാണ് എസ്തറിൻ്റെ ഫോട്ടോഷൂട്ട്. സിനിമ ഷൂട്ട് ചെയ്ത അതേയിടങ്ങളിൽ വെച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നതെന്നും ശോഭനാ മാമിൻ്റെ ലുക്ക് പുനസൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചിത്രങ്ങൾക്ക് ക്യാപ്ഷനായി എസ്തർ എഴുതിയിരിക്കുന്നു. നിരവധിപേരാണ് താരത്തിൻ്റെ ലുക്കിനെ പ്രശംസിച്ച് കൊണ്ട് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയ വാര്യരുടെ യാത്ര എവിടേക്കാണെന്നോ ? നടിയുടെ പുതിയ വിശേഷങ്ങൾ