Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരാൾ പിന്നിൽ പിടിച്ചു, ഞാൻ ഓടിച്ചിട്ട് തല്ലി: ദുരനുഭവം പറഞ്ഞ് ശ്വേത മേനോൻ

Actress shwetha menon

അഭിറാം മനോഹർ

, ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (10:24 IST)
മോഡലിംഗിലൂടെ സിനിമയിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ശ്വേത മേനോന്‍. മലയാളത്തില്‍ അനശ്വരം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളം വിട് ബോളിവുഡിലും സജീവമായ നടി ഒരു വലിയ ബ്രേയ്ക്ക് എടുത്ത ശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, പാലേരിമാണിക്യം, രതിനിര്‍വേദം തുടങ്ങി നിരവധി സിനിമകളില്‍ സാന്നിധ്യം അറിയിച്ചിരുന്നു.
 
ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമിനിടെയാണ് ശ്വേത മേനോന്‍ മനസ്സ് തുറന്നത്. ചെറുപ്പകാലത്ത് തനിക്കുണ്ടായ അനുഭവത്തെ പറ്റിയാണ് താരം പറഞ്ഞത്.അന്ന് ആദ്യ സിനിമയായ അനശ്വരം ചെയ്ത് നില്‍ക്കുന്ന സമയമാണ്. കോഴിക്കോട് സ്‌കൂളിലാണ് പഠിക്കുന്നത്. സുരേഷ് ഗോപിയും ശ്രീവിദ്യയും ഒക്കെ അഭിനയിച്ച എന്റെ സൂര്യപുതിരി എന്ന സിനിമയുടെ റിലീസിനായി പോയതാണ്. കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിലാണ് സിനിമ കാണാന്‍ പോയത്. രാത്രി 9 മണിയുടെ ഷോ ആയിരുന്നു. 12:30നാണ് സിനിമ തീര്‍ന്നത്. കൂടെ അമ്മയും ഉണ്ടായിരുന്നു.
 
തിയേറ്ററില്‍ നിന്നും ഞാന്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്. ജീന്‍സും ടീഷര്‍ട്ടുമാണ് വേഷം. സിനിമ കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ഒരു യുവാവ് എന്റെ പിന്നില്‍ പിടിച്ചു. ബാക്കില്‍ അമര്‍ത്തിയത് മാത്രമെ അയാള്‍ക്ക് ഓര്‍മയുള്ളു. പിന്നെ അമ്മ കാണുന്നത് ഞാന്‍ എന്റെ ഷൂ ഒക്കെ അയാള്‍ക്ക് നേരെ എറിഞ്ഞ് അയാളുടെ പിന്നാലെ ഓടുന്നതാണ്. ബ്ലൂ ഡയമണ്ട് തിയേറ്റര്‍ മുതല്‍ കൈരളി ശ്രീ തിയേറ്റര്‍ വരെ അവനെ ഞാന്‍ ഓടിച്ചു. ഒരു കല്ലെടുത്ത് എറിഞ്ഞു. അതയാള്‍ക്ക് കൊള്ളുകയും ചെയ്തു. അയാളെ ഓടിക്കുന്നതിനിടെ താനും വീണെന്നും താരം പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റി റിലീസെങ്കിൽ ഇങ്ങനെ വേണം, ഷാറൂഖും സൽമാനും വീണ്ടും ഒരുമിച്ച് സ്ക്രീനിൽ, ബോളിവുഡിൽ തീ പ്പാറും