Webdunia - Bharat's app for daily news and videos

Install App

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

നിഹാരിക കെ.എസ്
ഞായര്‍, 1 ജൂണ്‍ 2025 (10:30 IST)
സിനിമാ മേഖലയിൽ നിന്നും കാസ്റ്റിങ് കൗച്ച് അനുഭവം നിരവധി നടിമാർ തുറന്നു പറഞ്ഞിരുന്നു. ആ ലിസ്റ്റിലേക്ക് നടി സുർവീൻ ചൗളയും. ഒന്നിലേറെ തവണ തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു. ദ മെയിൽ ഫെമിനിസ്റ്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം ഒരു സംവിധായകൻ തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും, മറ്റൊരിക്കൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു സംവിധായകൻ കൂടെ കിടക്കാൻ ആവശ്യപ്പെട്ടെന്നും നടി പറഞ്ഞു.
 
മുംബൈയിലെ വീര ദേശായി റോഡിൽ വെച്ചാണ് ദുരനുഭവം ഉണ്ടായത്. സംവിധായകന്റെ ഓഫീസ് ക്യാബിനിൽവെച്ച് ഒരു മീറ്റിം​ഗ് നടന്നു. അതിനുശേഷം എന്നെ യാത്രയാക്കാൻ ​ഗേറ്റുവരെ അദ്ദേഹം വന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നും എന്റെ ഭർത്താവ് എന്തു ചെയ്യുന്നുവെന്നും സംവിധായകൻ ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം ക്യാബിനിൽവെച്ച് നേരത്തേതന്നെ സംസാരിച്ചതായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ അയാൾ എന്നെ ചുംബിക്കാൻ ശ്രമിച്ചു. എനിക്ക് അദ്ദേഹത്തെ തള്ളിമാറ്റേണ്ടി വന്നു. ഞാൻ ഞെട്ടിപ്പോയി, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. എന്നിട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയി. വിവാഹശേഷമായിരുന്നു ഈ സംഭവം." സുർവീൻ പറഞ്ഞു.
 
ഒരു ദക്ഷിണേന്ത്യൻ സംവിധായകനിൽ നിന്നും മോശം അനുഭവമുണ്ടായെന്നും നടി വെളിപ്പെടുത്തി. ഷൂട്ടിങ് സമയത്ത് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് ദക്ഷിണേന്ത്യൻ സംവിധായകൻ പറഞ്ഞെന്നായിരുന്നു നടി പറഞ്ഞത്, ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാൻ കഴിയാത്ത ആ സംവിധായകൻ പരിഭാഷകനെ ഉപയോ​ഗിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്നും സുർവീൻ കൂട്ടിച്ചേർത്തു.
 
നേരത്തെ, ഒരഭിമുഖത്തിൽ, ഓഡിഷനുകൾക്കിടെ ബോഡി ഷേമിംഗിന് ഇരയായതിനെക്കുറിച്ചും സുർവീൻ ചൗള സംസാരിച്ചിരുന്നു. ഈ മേഖലയിലെ സ്ത്രീകൾ പലപ്പോഴും അനാവശ്യമായി വിലയിരുത്തപ്പെടുന്നുവെന്നാണ് അന്ന് സുർവീൻ പറഞ്ഞത്. രൂപത്തിന്റെ പേരിൽ സ്വയം മോശമായി തോന്നാൻ ഇത്തരം പ്രവണതകൾ ഇടയാക്കുന്നുവെന്നും അവർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

Kerala Rain: 1990ന് ശേഷം ആദ്യം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,344 അടിയിലെത്തി, മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു

മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണമെന്ന് വിജയ്

Aryadan Shoukath: പി വി അൻവറിനെ വധിക്കാൻ ഗൂഡാലോചന നടത്തി ?, ആര്യാടൻ ഷൗക്കത്തിനെതിരെയുള്ളത് 2 കേസുകൾ

കോണ്‍ഗ്രസുമായി വോട്ട് കച്ചവടമെന്ന് ആരോപണം ഉയരും; ഗതികെട്ട് നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി

അടുത്ത ലേഖനം
Show comments