Select Your Language

Notifications

webdunia
webdunia
webdunia
webdunia

Swasika Marriage: പ്രേം ഞാൻ ആഗ്രഹിച്ചത് പോലൊരു പങ്കാളി, സീരിയലിൽ ഒരുമിച്ചായിരുന്നു പതിയെ പ്രണയത്തിലായെന്ന് സ്വാസിക

Prem Jacob,Swasika,Marriage

അഭിറാം മനോഹർ

, വ്യാഴം, 18 ജനുവരി 2024 (15:11 IST)
സീരിയലിലൂടെയും ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും ശ്രദ്ധിക്കപ്പെട്ട് പിന്നീട് സിനിമയിലും സജീവമായ താരമാണ് സ്വാസിക. ചതുരം എന്ന സിനിമയിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാനും താരത്തിനായി. താരത്തെ ചുറ്റി നിരന്തരം വിവാഹഗോസിപ്പുകള്‍ വരുന്നത് പതിവായിരുന്നെങ്കിലും അടുത്തിടെയാണ് താരം വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ഈ വരുന്ന ജനുവരിയില്‍ താരം വിവാഹിതയാകുമെന്നാണ് അറിയിച്ചത്. സീരിയലില്‍ തനിക്കൊപ്പമുണ്ടായിരുന്ന സഹതാരവും മോഡലുമായ പ്രേം ജേക്കബിനെയാണ് താരം വിവാഹം ചെയ്യുന്നത്.
 
ഇപ്പോഴിതാ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് താരം. 2 വര്‍ഷമായുള്ള അടുപ്പമാണ് പ്രേമിനോടുള്ളതെന്ന് സ്വാസിക പറയുന്നു. ഭര്‍ത്താവായി വരുന്ന ആള്‍ താന്‍ ചെയ്യുന്ന ജോലിയെയും ബഹുമാനിക്കുന്ന ആളാകണമെന്നുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളെയാണ് തനിക്കിപ്പോള്‍ കിട്ടിയതെന്നും ഒരുമിച്ച് അഭിനയിച്ച് തുടങ്ങി അത് പ്രണയമായി മാറുകയായിരുന്നുവെന്നും സ്വാസിക പറയുന്നു. മനം പോലെ മംഗല്യം എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് പ്രേമുമായി സൗഹൃദത്തിലായത്. ഷൂട്ട് തീര്‍ന്നെങ്കിലും സൗഹൃദം തുടര്‍ന്നു. അത് പിന്നെ പ്രണയമായി. പ്രേം വളരെ ജനുവിനാണ്. എന്നെ പോലെ അവസരങ്ങള്‍ തേടുന്ന ആളാണ്. അതുകൊണ്ട് തന്നെ ഈ ജോലിയുടെ ബുദ്ധിമുട്ടും അത് ലഭിക്കുമ്പോഴുള്ള സന്തോഷവും നന്നായി മനസിലാകും. പ്രേം ഇപ്പോള്‍ തമിഴിലും തെലുങ്കിലും സീരിയലുകള്‍ ചെയ്യുകയാണ്. സിനിമയിലും ശ്രമിക്കുന്നുണ്ട്. വനിതാ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'369', വണ്ടി ആരുടെ ആണെന്ന് മനസ്സിലായോ? 'ഓസ്ലര്‍' സെറ്റിലെ സന്തോഷം പങ്കുവെച്ച് നടന്‍ സെന്തില്‍ കൃഷ്ണ