ആടൈ ഹിന്ദിയിൽ ഒരുങ്ങുന്നു, അമല പോളിന് പകരം കങ്കണ ?

Webdunia
വ്യാഴം, 24 ഒക്‌ടോബര്‍ 2019 (14:01 IST)
തമിഴിൽ എന്നല്ല ദക്ഷിണേന്ത്യയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് അമല പോൾ പ്രധാന കഥാപാത്രമായി എത്തിയ ആടൈ. ആമല പോൾ പൂർണ നഗ്നയായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിലാണ് ചിത്രം ആദ്യം ചർച്ച ചെയ്യപ്പെട്ടത് എങ്കിലും സിനിമയിലെ അമലയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്.  ഇതോടെ സിനിമയിൽ അമല പോൾ അവതരിപ്പിച്ച കാമിനിയായി ഹിന്ദി റിമേക്കിൽ കങ്കണ റണാവത്ത് എത്തും എന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. റിമേക്ക് അവകാശമുള്ള എ ആൻഡ് പി ഗ്രൂപ്പ് കങ്കണയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
 
എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാണ കമ്പനി. ആടൈ ഹിന്ദി റിമേക്കുമായി ബന്ധപ്പെട്ട് കങ്കണയുമായി ചർച്ച നടത്തി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാൺ എന്ന് നിർമ്മാണ കമ്പനി പറയുന്നു. സിനിമ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുന്നതിന് മുംബൈയിലെ ഒരു നിർമ്മാന കമ്പനിയുമായി കരാറിൽ എത്തിയിട്ടുണ്ട് എന്നാൽ ചിത്രം ആര് സംവിധാനം ചെയ്യും എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല എന്ന് എ ആൻഡ് പി ഗ്രൂപ്പ്‌സ് വ്യക്തമാക്കുന്നു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments