Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാക്കളെ സ്വാധീനിക്കാൻ ടിക്‌ടോക്കിലും ഐഎസ് ഭീകരണ, അക്കൗണ്ടുകൾ നിക്കം ചെയ്താതായി ടിക്‌ടോക്

യുവാക്കളെ സ്വാധീനിക്കാൻ ടിക്‌ടോക്കിലും ഐഎസ് ഭീകരണ, അക്കൗണ്ടുകൾ നിക്കം ചെയ്താതായി ടിക്‌ടോക്
, വ്യാഴം, 24 ഒക്‌ടോബര്‍ 2019 (13:06 IST)
യുവാക്കളെ സ്വാധീനിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ ഷോർട്ട് വീഡിയോ ക്രിയേഷൻ പ്ലാറ്റ്‌ഫോം ടിക്‌ടോക്കിലേക്കും നുഴഞ്ഞു കയറി ഭീകര സംഘടനയായ ഐഎസ്ഐഎസ്. തിവ്രവാദം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും വീഡിയോകളും നീക്കം ചെയ്തതതായി ടിക്‌ടോക് അധികൃതർ വ്യാക്തമാക്കി.
 
ശവങ്ങളുമായി തെരുവിലൂടെ പരേഡ് ചെയ്യുന്നതും. തോക്ക് ചൂണ്ടിയുള്ള വീഡിയോകളുമാണ്. ടിക്‌ടോക്കിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഐഎസ്ഐസ് ടിക്‌ടോക്കിലൂടെ തീവ്രവാദ വീഡിയോകൾ പ്രചരിപ്പിക്കുന്നതായി അമേരിക്കൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. 24ഓളം ടിക്‌ടോക്ക് അക്കൗണ്ടുകൾ വഴിയാണ് ഐഎസ് വീഡിയോകൾ പ്രചരിപ്പിച്ചിരുന്നുന്നത് എന്നാണ് റിപ്പോർട്ടുകൾ.
 
തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഭീകര സംഘടനകൾ സാമൂഹ്യ മാധ്യമങ്ങളെ വലിയ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽ തന്നെ ഇത്തരത്തിലുള്ള വീഡിയോകൾ യുട്യൂബ് നീക്കം ചെയ്തിരുന്നു. ട്വിറ്ററും ഫെയ്സ്ബുക്കും ഉൾപ്പടെയുള്ള സാമൂഹ്യ മധ്യമങ്ങൾ തീവ്രവാദ ആശയങ്ങൾ പ്രരിപ്പിക്കുന്ന ആക്കൗണ്ടുകൾ കണ്ടെത്താൻ പ്രത്യേക നിരീക്ഷണം തന്നെ നടത്തുന്നുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം കോന്നി തിരിച്ചുപിടിച്ച് എൽഡിഎഫ്