Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷ്വല്‍ എഫക്ട്‌സിന്റെ സഹായമില്ല, ഉള്‍ക്കടലില്‍ ചിത്രീകരണം,കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കാന്‍ 'അടിത്തട്ട് '

വിഷ്വല്‍ എഫക്ട്‌സിന്റെ സഹായമില്ല, ഉള്‍ക്കടലില്‍ ചിത്രീകരണം,കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കാന്‍ 'അടിത്തട്ട് '

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഏപ്രില്‍ 2022 (10:09 IST)
വിഷ്വല്‍ എഫക്ട്‌സിന്റെ സഹായമില്ലാതെ ആധുനിക ചിത്രീകരണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഉള്‍ക്കടലില്‍ അടിത്തട്ട് ചിത്രീകരണം നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയത്. കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവം സണ്ണി വെയ്ന്‍-ഷൈന്‍ ടോം ചാക്കോ ചിത്രം സമ്മാനിക്കും.നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടിലെ 7 ജീവനക്കാരുടെ അതിജീവന കഥയാണ് അടിത്തട്ട് പറയുന്നത്.
സിനിമയുടെ മൂന്ന് സീനുകള്‍ മറ്റു ഭാഗങ്ങളെല്ലാം ഉള്‍ക്കടലില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.  

മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കിയ അടിത്തട്ട് മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്ന് ജിജോ ആന്റണി അറിയിച്ചു.സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. 
 
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും കാനായില്‍ ഫിലിംസിന്റെയും ബാനറില്‍ സൂസന്‍ ജോസഫ്, സിന്‍ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്ഷനും വൈകാരികതയ്ക്കും പ്രാധാന്യം, പോലീസ് യൂണിഫോമില്‍ വിശാല്‍, വില്ലനാകാന്‍ മലയാളി താരവും