Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാര്‍ക്കോസായി സണ്ണി വെയ്ന്‍, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടിത്തട്ട്' ടീം

മാര്‍ക്കോസായി സണ്ണി വെയ്ന്‍, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടിത്തട്ട്' ടീം

കെ ആര്‍ അനൂപ്

, വ്യാഴം, 19 ഓഗസ്റ്റ് 2021 (10:54 IST)
സണ്ണി വെയ്ന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അടിത്തട്ട്. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അഹാന കൃഷ്ണയും റീനു മാത്യൂസും സണ്ണിയുടെ പുതിയ ലുക്കിന് കൈയ്യടിച്ചു. 
ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സണ്ണി വെയ്ന്‍.ഷൈന്‍ ടോം ചാക്കോ,ജയപാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.ഷൈനും സണ്ണിയും മത്സ്യത്തൊഴിലാളികളുടെ വേഷത്തിലാകും സിനിമയില്‍ എത്തുക.ഖൈസ് മില്ലനാണ് രചന. പപ്പിനു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നെസര്‍ അഹമ്മദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.നൗഫാല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെമ്മീന്‍ നിര്‍മിക്കാന്‍ ആകെ ചെലവായത് എട്ട് ലക്ഷം ! മധുവിന് സത്യനേക്കാള്‍ 10,000 രൂപ കുറവായിരുന്നു പ്രതിഫലം