ചിത്രീകരണം പുനരാരംഭിച്ച് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', രാം ചരണും ജൂനിയര്‍ എന്‍ടിആറും ടീമിനൊപ്പം ചേര്‍ന്നു

കെ ആര്‍ അനൂപ്
വെള്ളി, 25 ജൂണ്‍ 2021 (09:10 IST)
ഒരു ഇടവേളക്ക് ശേഷം വീണ്ടും ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ടീം. ഹൈദരാബാദില്‍ അവസാന ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 21 ന് തന്റെ പുതിയ രൂപം രാം ചരണ്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി സൂചനയും നല്‍കി. ഇപ്പോളിതാ ജൂനിയര്‍ എന്‍ടിആറും ആര്‍ആര്‍ആറിന്റെ സെറ്റുകളില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
 
ബാഹുബലി സീരിയസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന 'ആര്‍ ആര്‍ ആറും ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഒരുക്കുന്നത്. ബോളിവുഡില്‍ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോള്‍ തമിഴില്‍ നിന്ന് സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍ തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.ഒക്ടോബര്‍ 13 ന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments