31 കാരനായ സുരേഷ്ഗോപിയെ വിവാഹം ചെയ്യുമ്പോൾ രാധികയ്ക്ക് പ്രായം 18 മാത്രം, രാധിക സുരേഷ് ചെറുപ്പമായിരിക്കുന്നത് ചർച്ചയാക്കി സോഷ്യൽ മീഡിയ

അഭിറാം മനോഹർ
വ്യാഴം, 25 ജനുവരി 2024 (11:16 IST)
അടുത്തിടെയായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹചടങ്ങുകൾ നടന്നത്. വിവാഹത്തിന് പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ എത്തിയപ്പോൾ ദേശീയതലത്തിൽ തന്നെ വിവാഹചടങ്ങ് ചർച്ചയായി. ഭാഗ്യയുടെ വിവാഹത്തിൽ ഏറ്റവുമധികം തിളങ്ങിയത് സുരേഷ് ഗോപിയുടെ ഭാര്യയായ രാധിക സുരേഷ്ഗോപിയായിരുനു. സിമ്പിൾ മേക്കപ്പിൽ ചുവന്ന സാരിയിലെത്തിയ രാധികയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
 
 സുരേഷ് ഗോപിയുടെ ഭാര്യയുടെ കാര്യത്തിൽ ഏജ് ഇൻ റിവേഴ്സ് ഗിയർ എന്ന പ്രയോഗം സത്യമാണെന്നും ഈ പ്രായത്തിലെ ചിത്രങ്ങൾ നോക്കുകയാണെങ്കിൽ പഴയ ചിത്രങ്ങളേക്കാളും സുന്ദരിയായാണ് രാധികയെ കാണുന്നതെന്നും സമൂഹമാധ്യമങ്ങൾ പറയുന്നു. ഗോകുൽ സുരേഷിന് തന്നെ 30 വയസ് പ്രായമുള്ളപ്പോൾ രാധിക ഇപ്പോഴും ചെറുപ്പമാണെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. സന്തൂർ മമ്മിയെന്ന് രാധികയെ വിശേഷിപ്പിക്കുന്നവരും കുറവല്ല.
 
 1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയുടെയും സുരേഷ് ഗോപിയുടെയും വിവാഹം. വിവാഹം കഴിക്കുമ്പോൾ സുരേഷ് ഗോപിക്ക് 31ഉം രാധികയ്ക്ക് 18 വയസുമായിരുന്നു പ്രായം. തന്നേക്കാൾ 13 വയസ് കുറവാണ് രാധികയ്ക്ക് എന്ന കാര്യം സുരേഷ് ഗോപി തന്നെ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. 30 വയസ്സുള്ള മക്കളുടെ അമ്മയാണ് രാധിക എന്ന് തോന്നിക്കാത്തതിൻ്റെ കാരണങ്ങളിൽ ഒന്ന് ഇത് തന്നെയെന്ന് പറയാം. വിവാഹനിശ്ചയത്തിൻ്റെ സമയത്തായിരുന്നു സുരേഷ് ഗോപിയും രാധികയും ആദ്യമായി പരസ്പരം കാണുന്നത്. സുരേഷ് ഗോപിയുമായുള്ള വിവാഹത്തിന് മുൻപ് സിനിമയിൽ പിന്നണി ഗായിക കൂടിയായിരുന്നു രാധിക. മരണപ്പെട്ടുപോയ മകൾ ലക്ഷ്മി സുരേഷ് ഉൾപ്പടെ ഭാഗ്യ,ഭാവ്നി,ഗോകുൽ,മാധവ് എന്നിങ്ങനെ അഞ്ച് മക്കളാണ് ദമ്പതികൾക്കുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്: അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യും

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

ഇസ്രയേല്‍ ഹമാസ് സമാധാന ചര്‍ച്ച ഇന്ന് ഈജിപ്തില്‍ നടക്കും; ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 മരണം

മോഹൻലാലിന് ആദരമൊരുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments