Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മകളാണ് സംവിധായികയായ ഐശ്വര്യ രജിനികാന്ത്.

Aishwarya Rajnikanth

നിഹാരിക കെ.എസ്

, തിങ്കള്‍, 16 ജൂണ്‍ 2025 (12:30 IST)
തമിഴിൽ ഇത് ഡിവോഴ്സ് കാലമാണ്. പ്രണയിച്ച് വിവാഹിതരായ ധനുഷും ഐശ്വര്യയും കഴിഞ്ഞ വർഷമാണ് പിരിഞ്ഞത്. വിവാഹമോചിതരാണെങ്കിലും ഇന്നും സൗഹൃദം തുടരുന്നവരാണ് ധനുഷും ഐശ്വര്യ രജിനികാന്തും. പിരിഞ്ഞ ശേഷവും മക്കളുടെ കാര്യത്തിൽ രണ്ട് പേരും ഒരുപോലെ ശ്രദ്ധ നൽകുന്നു. സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മകളാണ് സംവിധായികയായ ഐശ്വര്യ രജിനികാന്ത്. ധനുഷിനെയും ഐശ്വര്യ രജിനികാന്തിനെയും കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.
 
ധനുഷും ഐശ്വര്യ രജിനികാന്തും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ച നാളുകളെക്കുറിച്ചാണ് അന്തനൻ സംസാരിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്ന് തുടങ്ങി. അത് മൂടി വെക്കാൻ പറ്റില്ല. ഈ ബന്ധത്തിൽ രജിനിക്കും കുടുംബത്തിനും താൽപര്യമില്ലായിരുന്നു. എന്നാൽ ധനുഷും ഐശ്വര്യയും ഉറച്ച് നിന്നു. ധനുഷിനെ തന്നെ വിവാഹം കഴിക്കണമെന്ന് മകൾ വാശി പിടിച്ചു. 
 
വേറെ വഴിയില്ലാതെ രജിനി ആ വിവാഹം നടത്തിക്കൊടുത്തു. മകൾ വാശി പിടിച്ചപ്പോൾ ​ഗുരുവായി കാണുന്ന ഫിലിം മേക്കർ ബാലചന്ദറിന‌ടുത്തേക്ക് രജിനി പോയി. മകൾ ഇങ്ങനെ പിടിവാശി കാണിക്കുന്നെന്ന് പറഞ്ഞു. അവരുടെ ജീവിതവും സന്തോഷവുമാണ്, അതിന് നീ എതിര് നിൽക്കരുത്, ആ പയ്യൻ നന്നായി വരുമെന്ന് ബാലചന്ദർ രജിനിയെ ഉപദേശിച്ചു. അങ്ങനെയാണ് വിവാഹം നടക്കുന്നതെന്നും അന്തനൻ പറയുന്നു. 
 
വിവാഹത്തിന് മുമ്പ് ഒരു കോമഡി നടന്നു. മാധ്യമങ്ങളിൽ ​ഗോസിപ്പുകൾ വന്നപ്പോൾ ഒരു ദിവസം ധനുഷിന്റെ ക്ഷണം ഞങ്ങൾക്ക് ലഭിച്ചു. ഒരു പ്രിവ്യൂ തിയറ്ററിലേക്ക് വിളിച്ചു. ഞങ്ങളെല്ലാം പോയി. പല ചോദ്യങ്ങൾക്കും ധനുഷ് മറുപടി നൽകി. എന്തിനാണ് വരാൻ പറഞ്ഞത് അക്കാര്യം അദ്ദേഹം പറഞ്ഞു. നിങ്ങൾ എഴുതുന്നത് പോലെ ഒന്നുമില്ല, നിങ്ങളുടെ ഭാവനയ്ക്ക് എഴുതുകയാണ്, അങ്ങനെയൊരു പ്രണയം ഇല്ലേയില്ല എന്ന് പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ വിവാഹം നടന്നു എന്നാണ് അന്തനൻ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്