Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദിന്റെയും ടൊവിനോയുടെയും നായിക, ഇപ്പോള്‍ തമിഴിലും സൂപ്പര്‍താരം; അച്ഛനൊപ്പം ചിരിച്ചിരിക്കുന്ന ഈ പെണ്‍കുട്ടിയെ മനസിലായോ?

ഫഹദിന്റെയും ടൊവിനോയുടെയും നായിക, ഇപ്പോള്‍ തമിഴിലും സൂപ്പര്‍താരം; അച്ഛനൊപ്പം ചിരിച്ചിരിക്കുന്ന ഈ പെണ്‍കുട്ടിയെ മനസിലായോ?
, വെള്ളി, 25 ജൂണ്‍ 2021 (08:58 IST)
സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച താരമാണിത്. ഈ താരം അഭിനയിച്ച മിക്ക സിനിമകളും തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. ആരാണെന്ന് മനസിലായോ? മറ്റാരുമല്ല മലയാള സിനിമ ആരാധകര്‍ സ്‌നേഹത്തോടെ ഐഷു എന്നു വിളിക്കുന്ന ഐശ്വര്യ ലക്ഷ്മിയാണിത്. അച്ഛനൊപ്പം ചിരിച്ചിരിക്കുന്ന ഈ ചിത്രം ഐശ്വര്യ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 
webdunia
 
2017 ല്‍ പുറത്തിറങ്ങിയ 'മായാനദി'യിലൂടെയാണ് ഐശ്വര്യ മലയാള സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ തുടങ്ങി സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം ഐശ്വര്യ അഭിനയിച്ചു. 
webdunia
 
തമിഴിലും ഐശ്വര്യ ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ജഗമേ തന്തിരത്തില്‍ ഐശ്വര്യ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഐശ്വര്യ സജീവമാണ്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓർഡർ ചെയ്‌ത മദ്യം നൽകിയില്ല, ഓൺലൈൻ മദ്യവിതരണ സ്ഥാപനം കബളിപ്പിച്ചെന്ന് നടി ഷബാന ആസ്‌മി