സ്ലീവ്‌ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കില്ല, മായാനദിയില്‍ നിന്നും പുതുമുഖ നടി പിന്മാറി, പിന്നെ നടന്നത്

കെ ആര്‍ അനൂപ്
ശനി, 30 സെപ്‌റ്റംബര്‍ 2023 (15:07 IST)
ഐശ്വര്യ ലക്ഷ്മി എന്ന നടിയുടെ അഭിനയ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കാവുന്ന കഥാപാത്രമാണ് മായനദിയിലേത്. അപര്‍ണ രവി എന്ന അപ്പു കഥാപാത്രം ഐശ്വര്യ ലക്ഷ്മി അല്ല അവതരിപ്പിക്കേണ്ടിയിരുന്നത്. നിര്‍മ്മാതാക്കളുടെ മനസ്സില്‍ ആദ്യം ഉണ്ടായിരുന്നത് ആലപ്പുഴക്കാരിയായ പുതുമുഖ നടിയായിരുന്നു. 
മായാനദിയിലെ നായിക കഥാപാത്രം ഇടാനായി കരുതിവച്ചിരിക്കുന്ന കോസ്റ്റ്യൂം ആലപ്പുഴക്കാരിയായ നടിക്ക് നല്‍കി. എന്നാല്‍ സ്ലീവ്‌ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് നടി പറയുകയായിരുന്നു. തുടര്‍ന്നാണ് ഐശ്വര്യ ലക്ഷ്മിയിലേക്ക് നിര്‍മ്മാതാക്കള്‍ എത്തിയത്. ഇക്കാര്യം നിര്‍മാതാക്കളില്‍ ഒരാളായ സന്തോഷ് ടി കുരുവിളയാണ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
 
ഐശ്വര്യ ലക്ഷ്മിയുടെ കരിയറിന് ബ്രേക്ക് നല്‍കിയ സിനിമ കൂടിയായിരുന്നു ഇത്.ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍പോളി ചിത്രത്തിലായിരുന്നു നടി ആദ്യമായി നായികയായി എത്തിയത്. 
 
ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.റെക്സ് വിജയന്റേതാണ് സംഗീതം.ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. സന്തോഷ് ടി കുരുവിളയ്ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജയേഷ് മോഹനാണ് ചിത്രത്തിന് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments