കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ദിവസത്തെ കളക്ഷനെ മറികടന്ന് രണ്ടാം ദിന കളക്ഷന്‍. ആദ്യദിനം 2.40 കോടിയാണ് ചിത്രം നേടിയത്. രണ്ടാമത്തെ ദിവസം 2.75 കോടി നേടാന്‍ സിനിമയ്ക്കായി. രണ്ടുദിവസത്തെ കണക്ക് നോക്കുമ്പോള്‍ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്.
സര്‍പ്രൈസ് ഹിറ്റായി മാറിയ ആര്‍ഡിഎക്‌സ് 1.25കേടി രൂപയാണ് ആദ്യദിനത്തില്‍ നേടിയത്.ആദ്യദിന കളക്ഷനില്‍ കണ്ണൂര്‍ സ്‌ക്വാഡ് ആര്‍ഡിഎക്‌സിനെ മറികടന്നു.
മൂന്ന് ദിവസം കൊണ്ട് ആര്‍ഡിഎക്‌സ് നേടിയത് 6.8 കോടി മുതല്‍ 7.40 കോടി വരെയാണ്. ഇത് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം മറികടക്കും.കിം?ഗ് ഓഫ് കൊത്ത ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയിലധികം നേടി. ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ ഇപ്പോഴും കിംഗ് ഓഫ് കൊത്ത് തന്നെയാണ് മുന്നില്‍.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി ഡേവിഡ് രാജാണ്.ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.