ഗ്ലാമറസായി ആഷ്; പ്രണയമഴയിൽ നനയാൻ റൺബീറും ഐശ്വര്യയും
'ഹോട്ടാ'യി ഐശ്വര്യ; റൺബീറിന്റന്റെ 'യേ ദിൽ ഹൈ മുഷ്കിൽ' ടീസർ കാണൂ
കരൺ ജോഹറിന്റെ 'യേ ദിൽ ഹൈ മുഷ്കിൽ' എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഐശ്വര്യ റായ് ബച്ചൻ, അനുഷ്ക ശർമ, റൺബീർ കപൂർ, ഫഹദ് ഖാൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൺബീറിനൊപ്പമുള്ള ആഷിന്റെ ചൂടൻ രംഗങ്ങൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
നഷ്ടപ്പെട്ട ബോളിവുഡ് താരറാണി പട്ടം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് എവര്‍ഗ്രീന്‍ സുന്ദരിയെന്നും വാർത്തകൾ ഉണ്ട്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ജസ്ബ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. ഇതിനുശേഷം സരബ്ജിത്ത് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യയുടെ അടുത്ത സിനിമയാണിത്.