Webdunia - Bharat's app for daily news and videos

Install App

വീർസാറയടക്കം അഞ്ചോളം ചിത്രങ്ങളിൽ നിന്നും ഷാറൂഖ് എന്നെ ഒഴിവാക്കി, എന്തിന് ചെയ്‌തുവെന്നറിയില്ല: വെളിപ്പെടുത്തലുമായി ഐശ്വര്യാറായ്

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (19:41 IST)
ഒരു കാലത്ത് ദേവദാസ്, ജോഷ്,മൊഹബത്തേൻ എന്നിങ്ങനെയുള്ള സിനിമകളിലൂടെ ആരാധകരുടെ പ്രിയ താരജോഡികളിൽ ഒന്നായിരുന്നു ഐശ്വര്യാ റായിയും ഷാറൂഖ് ഖാനും. പിൻകാലത്ത് ഇവർ തമ്മിൽ കാര്യമായ ചിത്രങ്ങൾ ഒന്നും ചെയ്യാതിരുന്നതിന് പിന്നിൽ ഷാറൂഖ് ഖാൻ ആയിരുന്നുവെന്ന് അഭ്യൂഹങ്ങൾ ബോളിവുഡിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങൾ ശരിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യാറായ്.
 
വീര്‍-സാറ, ചല്‍തെ ചാല്‍തെ തുടങ്ങിയ ചിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സിനിമകളില്‍ നിന്ന് ഷാരൂഖ് ഖാന്‍ തന്നെ ഒഴിവാക്കിയെന്നാണ് ഒരു ടെലിവിഷൻ ഷോയ്‌ക്കിടെ ഐശ്വര്യ റായ് വെളിപ്പെടുത്തിയത്. ഞാൻ അതിന് എങ്ങനെ ഉത്തരം നൽകും? അതെ, ആ സമയത്ത്, ഞങ്ങള്‍ ഒരുമിച്ച് ചില സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് സംസാരമുണ്ടായിരുന്നു. പിന്നെ, പെട്ടെന്ന് അവ നടക്കാതെ പോയി. അതിന് പിന്നിൽ യാതൊരു വിശദീകരണവും ഉണ്ടായില്ല. എന്തുകൊണ്ട് നടക്കാതെ പോയി എന്നതിന് ഒരുത്തരവും എനിക്ക് ലഭിച്ചില്ല.
 
 ആ സമയത്ത്, ഒരു വിശദീകരണവും നല്‍കാതെ ഒഴിവാക്കിയപ്പോള്‍, തീര്‍ച്ചയായും ഞെട്ടിപ്പോയി, ആശയക്കുഴപ്പത്തിലായി, വേദനിച്ചു. അതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. എന്നാൽ പിന്നീട് ന്റെ തീരുമാനങ്ങളില്‍ ഷാരൂഖ് ഖേദം പ്രകടിപ്പിച്ചിരുന്നു. ആഷ് (ഐശ്വര്യ) ഒരു നല്ല സുഹൃത്തായതിനാല്‍ തന്നെ അത് വളരെ സങ്കടകരമാണ്. വ്യക്തിപരമായി ഞാൻ തെറ്റ് ചെയ്‌തുവെന്നാണ് ഞാൻ കരുതുന്നത്.  ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അത് ശരിയായിരുന്നു. ഞാന്‍ ആഷിനോട് ക്ഷമ ചോദിച്ചിരുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments