ഒറ്റ് ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഉള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായെത്തിയ സംവിധായകന് അനുരാഗ് കശ്യപിനെ കണ്ടപ്പോള്‍ ചാക്കോച്ചന് സന്തോഷത്തിലായി.
'ഒറ്റ് ഷൂട്ടിംഗിനിടെ ഒരു സൂപ്പര്‍ കൂള്‍ ആന്റ് സ്വീറ്റ് സംവിധായകന് ഒരു അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയപ്പോള്‍.അത്ഭുതമായ അനുരാഗ് കശ്യപ്അനുരാഗ് കശ്യപ്'- കുഞ്ചാക്കോ ബോബന് കുറിച്ചു.
മുംബൈയ്ക്ക് പുറമേ ഗോവയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഉണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മംഗലാപുരത്തുമായാണ് നടന്നത്.രണ്ടഗം എന്നാണ് തമിഴിലെ ടൈറ്റില്‍.എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.