Webdunia - Bharat's app for daily news and videos

Install App

'കട്ട കലിപ്പിൽ' അർജുൻ അശോകൻ, അജഗജാന്തരത്തിലെ അർജുൻറെ പുതിയ ലുക്ക്

കെ ആര്‍ അനൂപ്
ശനി, 20 ജൂണ്‍ 2020 (23:38 IST)
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ വിജയത്തിനുശേഷം സംവിധായകൻ ടിനു പാപ്പച്ചൻ ആൻറണി വർഗീസുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’. ആക്ഷൻ സീനുകൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ അർജുൻ അശോകൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയിലെ അർജുൻറെ ലുക്ക് നിർമാതാക്കൾ പുറത്തുവിട്ടു. കട്ട കലിപ്പ് ലുക്കിലാണ് അർജുൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 
 
സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് അർജ്ജുനൻ അവതരിപ്പിക്കുന്നത് എന്നാണ് ചിത്രത്തിൽ നിന്ന് ലഭിക്കുന്ന സൂചന. പറവ, ബിടെക്, വരത്തൻ, ജൂൺ, ഉണ്ട എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ അർജുൻ ഇതിനോടകം തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് ആക്ഷൻ സീക്വൻസുകളുളള അജഗജാന്തരത്തിലൂടെ അർജുന്  മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ ആകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 
 
അങ്കമാലി ഡയറീസ് എന്ന സിനിമയിലെ നടന്മാരായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരാണ് അജഗജന്താരത്തിന്   തിരക്കഥ എഴുതുന്നത്. ഒരു ക്ഷേത്ര ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത് എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിന് മുമ്പുതന്നെ പൂർത്തിയായി. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് അണിയറപ്രവർത്തകർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments