Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിയുടെ പൊടിപൂരം വരുന്നു, അജഗജാന്തരം 2 അണിയറയിൽ

Ajagajantharam
ആന്റണി വര്‍ഗീസ് നായകനായി തിയേറ്ററുകളില്‍ ആഘോഷമായ സിനിമയാണ് അജഗജാന്തരം. ഒരു ഉത്സവവും അവിടെ നടക്കുന്ന അടിപിടിയും പശ്ചാത്തലമാക്കിയ സിനിമ ആക്ഷന്‍ പ്രേമികള്‍ ഏറ്റെടുത്ത സിനിമയായിരുന്നു. ഇപ്പോഴിതാ തിയേറ്ററുകളില്‍ ഹിറ്റായി മാറിയ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Vishwam (@vineeth_vishwam)

 അജഗജാന്തരം എഴുതിയ കിച്ചു ടെല്ലസും വിനീത് വിശ്വവും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആക്ഷന്‍ സീനുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ തിയേറ്ററുകളില്‍ വീണ്ടും തീ പാറുമെന്ന് ഉറപ്പാണ്. ആന്റണി വര്‍ഗീസ് നായകനായ അജഗജാന്തരത്തില്‍ അര്‍ജുന്‍ അശോകനായിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. രണ്ടാം ഭാഗത്തിലും അര്‍ജുന്‍ അശോകന്‍ ഉണ്ടാകുമോ എന്നത് വ്യക്തമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരമില്ലാതെ ഒളിച്ചോടി, മുഖം നഷ്ടപ്പെട്ട് അമ്മ, പൃഥ്വിരാജിനെയും ടൊവിനോയെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം