അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍; നിര്‍മാതാവ് നിയമനടപടിക്ക്

അജയന്റെ രണ്ടാം മോഷണം ഒരു പ്രേക്ഷകന്‍ ട്രെയിനില്‍ വെച്ച് മൊബൈല്‍ ഫോണില്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ ജിതിന്‍ ലാല്‍ പങ്കുവെച്ചിരുന്നു

രേണുക വേണു
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (07:36 IST)
ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത 'അജയന്റെ രണ്ടാം മോഷണം' ടെലഗ്രാമില്‍. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായും പൈറസിക്കെതിരെ കടുത്ത നടപടി വേണമെന്നും സംവിധായകന്‍ ജിതിന്‍ ലാല്‍ ആവശ്യപ്പെട്ടു. എട്ട് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമയെന്നും എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഉണ്ടായിട്ടും തിയറ്ററുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സിനിമ ഷൂട്ട് ചെയ്യുന്നത് എങ്ങനെയാണെന്നും സംവിധായകന്‍ ചോദിച്ചു. 
 
അജയന്റെ രണ്ടാം മോഷണം ഒരു പ്രേക്ഷകന്‍ ട്രെയിനില്‍ വെച്ച് മൊബൈല്‍ ഫോണില്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ ജിതിന്‍ ലാല്‍ പങ്കുവെച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണ് ഇതെന്ന് ജിതിന്‍ ലാല്‍ പറഞ്ഞു. പൈറസിയെ തടയാന്‍ വ്യാജ പതിപ്പ് കാണില്ലെന്ന് പ്രേക്ഷകര്‍ തന്നെ തീരുമാനമെടുക്കണമെന്ന് ടൊവിനോ തോമസ് പറഞ്ഞു. അതേസമയം വ്യാജ പതിപ്പിനെതിരെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിയമനടപടി സ്വീകരിക്കും. 
 
ഓണം റിലീസായി തിയറ്ററുകളിലെത്തിയ അജയന്റെ രണ്ടാം മോഷണം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഹരീഷ് ഉത്തമന്‍, ബേസില്‍ ജോസഫ്, ജഗദീഷ്, ബിജുക്കുട്ടന്‍, രോഹിണി, സുധീഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments