Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗതി അജിത് ഫാനാണ്, എന്നാൽ വിജയ് അഭിനയം നിർത്തുന്നത് സഹിക്കാനാവുന്നില്ല: നസ്റിയ

Nazriya, Vijay

അഭിറാം മനോഹർ

, തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (16:44 IST)
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയോടെ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് തമിഴ് സൂപ്പര്‍ താരമായ വിജയ്. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ രാഷ്ട്രീയം പശ്ചാത്തലമാക്കിയുള്ള സിനിമയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ വിജയ് അഭിനയജീവിതം അവസാനിപ്പിക്കുന്നതിന്റെ സങ്കടം പങ്കുവെച്ചിരിക്കുകയാണ് സിനിമാതാരമായ നസ്‌റിയ.
 
 സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചെറിയ കുറിപ്പിലാണ് നസ്‌റിയ തന്റെ സങ്കടം അറിയിച്ചത്. അജിത് സാറിന്റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്റെ അവസാന ചിത്രമായിരിക്കും എന്ന വാര്‍ത്ത ഏറെ വിഷമിപ്പിക്കുന്നു. ആ ഇതിഹാസത്തിന്റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേസമയം സന്തോഷവും വേദനയും ഉണ്ടാക്കുന്നതായി എക്‌സില്‍ നസ്‌റിയ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിയർ തുടങ്ങിയപ്പോൾ ലഹരി ഉപയോഗിക്കുന്നവർ കുറവ്, ഇന്ന് അവസ്ഥ മാറി, കെമിക്കൽ ഉപയോഗിക്കുന്നവരാണ് എല്ലാവരും, പിടിച്ച് നിൽക്കാൻ പറ്റുമോ എന്ന് ചെമ്പൻ ചോദിച്ചു: സാന്ദ്രാ തോമസ്