ഇറാൻ-ഇസ്രായേൽ സംഘർഷം; ദുബൈയിൽ കുടുങ്ങി നടൻ അജിത്
അതേ സമയം അജിത് സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും താരത്തിന്റെ മാനേജർ അറിയിച്ചു
Publish Date: Mon, 02 Mar 2026 (09:02 IST)
Updated Date: Mon, 02 Mar 2026 (09:10 IST)
ഇറാൻ- ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ദുബൈയിൽ കുടുങ്ങി തമിഴ് നടൻ അജിത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമപാത അടച്ചതിനെ തുടർന്നാണ് അജിത് ദുബായിൽ കുടുങ്ങിയത്. ഇന്നലെ ചെന്നൈയിലേക്ക് മടങ്ങേണ്ടതായിരുന്നു. അതിനായി വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ദുബൈയിൽ തുടരുകയായിരുന്നു.
അതേ സമയം അജിത് സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും താരത്തിന്റെ മാനേജർ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്ക്ക് നടൻ ചെന്നൈയിലേക്ക് മടങ്ങും.
റേസിങ്ങുമായി ബന്ധപ്പെട്ടാണ് അജിത് ദുബായിലെത്തിയത്. നിലവിൽ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് റേസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. അടുത്തിടെ നടന്ന 24H ദുബായ് എൻഡുറൻസ് റേസിൽ മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. വരാനിരിക്കുന്ന റേസിംഗ് മത്സരങ്ങൾക്കായി അബുദാബിയിൽ വിപുലമായ പരിശീലനം നടത്തിവരികയായിരുന്നു.