കെജിഎഫ് 3ൽ റോക്കി ഭായ്ക്ക് വില്ലനാവുന്നത് അജിത്തോ? പ്രശാന്ത് നീൽ യൂണിവേഴ്സിൽ തലയും എത്തുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ബുധന്‍, 24 ജൂലൈ 2024 (14:20 IST)
Ajith Kumar, Yash
ഇന്ത്യന്‍ സിനിമയില്‍ ബാഹുബലിയ്ക്ക് ശേഷം വലിയ രീതിയില്‍ ചര്‍ച്ചയായ സിനിമയായിരുന്നു യാഷ് നായകനായ പ്രശാന്ത് നീല്‍ സിനിമയായ കെജിഎഫ്. 2 ഭാഗങ്ങളിലായി ഇറങ്ങിയ സിനിമ വലിയ കളക്ഷനാണ് ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയത്. ഒപ്പം കന്നഡ സിനിമയെ ഇന്ത്യന്‍ സിനിമയുടെ ഭൂപടത്തില്‍ രേഖപ്പെടുത്താനും സിനിമയുടെ വിജയം കൊണ്ട് സാധിച്ചു. കെജിഎഫ് രണ്ടാം ഭാഗത്തില്‍ സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
 
 ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്ത് തമിഴ് സൂപ്പര്‍ താരം അജിത് കുമാറും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അടുത്തിടെ അജിത്കുമാര്‍ സംവിധായകന്‍ പ്രശാന്ത് നീലുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശാന്ത് നീലിനൊപ്പം 2 സിനിമകളില്‍ അജിത് അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്ന് കെജിഎഫ് യൂണിവേഴ്‌സില്‍ നടക്കുന്ന കഥയും മറ്റൊന്ന് ഒരു വ്യത്യസ്ത സിനിമയുമായിരിക്കും.
 
അജിത്തിന്റെ പ്രശാന്ത് നീല്‍ സിനിമ ഒരു സ്റ്റാന്‍ഡ് അലോണ്‍ സിനിമയായിരിക്കും. എന്നാല്‍ കെജിഎഫ് 3യിലേക്ക് വഴിതുറക്കുന്ന സിനിമയായിരിക്കും ഇത്. ഇതോടെ കെജിഎഫ്3ല്‍ അജിത് കുമാര്‍ യാഷിന്റെ വില്ലനാകുമോ എന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.  ഹോംബാലെയുടെ ബാനറില്‍ തന്നെയാകും 2 സിനിമകളും ഒരുങ്ങുന്നത്. നിലവില്‍ വിഡാമുയര്‍ച്ചി,ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകളുടെ തിരക്കിലാണ് അജിത് കുമാര്‍. സലാര്‍2, ജൂനിയര്‍ എന്‍ടിആര്‍ സിനിമ എന്നിവയാണ് പ്രശാന്ത് നീല്‍ ചെയ്യുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments