Webdunia - Bharat's app for daily news and videos

Install App

ഓടവും മുടിയാത്, ഒളിയവും മുടിയാത്, ഇന്ത്യൻ താത്ത ഒടിടിയിലേക്ക്

അഭിറാം മനോഹർ
ബുധന്‍, 24 ജൂലൈ 2024 (13:33 IST)
തിയേറ്ററുകളില്‍ ഏറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങിയ ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍ 2 ഒടിടിയിലേക്ക്. 1996 പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പുതുമയില്ലാത്ത അവതരണവും കെട്ടുറപ്പില്ലാത്ത തിരക്കഥയുടെയും സിനിമയ്ക്ക് വലിയ തിരിച്ചടിയായി. വമ്പന്‍ ബജറ്റിലൊരുങ്ങിയ സിനിമ കാര്യമായ ലാഭമൊന്നും നേടാതെയാണ് ഒടിടിയിലെത്തുന്നത്.
 
250 ഓളം കോടി മുടക്കിയ സിനിമ ഇന്ത്യയില്‍ നിന്ന് 76 കോടിയിലധികം മാത്രമാണ് കളക്ട് ചെയ്തത്. ആദ്യ ദിനം തന്നെ 25 കോടി നേടാനായെങ്കിലും 150 കോടിയ്ക്കടുത്ത് മാത്രമാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും സിനിമ നേടിയത്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്‍്‌സും സംയുക്തമായി നിര്‍മിച്ച സിനിമയില്‍ അഴിമതിക്കെതിരെ പോരാടുന്ന സേനാപതി എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ വേഷമാണ് കമല്‍ ഹാസന്‍ ചെയ്തത്. സിദ്ധാര്‍ഥ്,എസ് ജെ സൂര്യ,രാകുല്‍ പ്രീത് സിംഗ്,ബോബി സിംഹ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ ഉണ്ടായിരുന്നത്. ഓഗസ്റ്റ് മാസം 15ന് നെറ്റ്ഫ്‌ളിക്‌സിലാകും ഇന്ത്യന്‍ 2 റിലീസ് ചെയ്യുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments