Publish Date: Mon, 01 Jul 2024 (13:48 IST)
Updated Date: Mon, 01 Jul 2024 (13:45 IST)
Ajith kumar, Vidamuyarchi
അജിത്കുമാര്‍ നായകനായി വരാനിരിക്കുന്ന വിഡാമുയര്‍ച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തുനിവ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അജിത് നായകനാകുന്ന സിനിമ ഒരുക്കുന്നത് മഗിഴ് തിരുമേനിയാണ്. നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
സിനിമയുടെ സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത് കുമാറിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങളും മറ്റും അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അജിത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പാകത്തില്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാകും സിനിമയെന്നാണ് റിപ്പോര്‍ട്ട്. തൃഷയാണ് സിനിമയില്‍ അജിത്തിന്റെ നായികയാകുന്നത്. സിനിമയുടെ ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.