Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ടീച്ചറുടെ പിന്‍ഗാമി';വീണ ജോര്‍ജിന് ആശംസകളുമായി അജുവര്‍ഗീസ്

'ടീച്ചറുടെ പിന്‍ഗാമി';വീണ ജോര്‍ജിന് ആശംസകളുമായി അജുവര്‍ഗീസ്

കെ ആര്‍ അനൂപ്

, ബുധന്‍, 19 മെയ് 2021 (13:53 IST)
പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയില്‍ കെ കെ ശൈലജ ഇല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പലരും നിരാശ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ടീച്ചറുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. 
 
'ടീച്ചറുടെ പിന്‍ഗാമി.കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി.ആറന്മുളയുടെ സ്വന്തം വീണാജോര്‍ജ്,MSC ഫിസിക്‌സ്, ബി. എഡ് എന്നിവയില്‍ റാങ്കോടെ വിജയം.ഇന്ത്യാവിഷന്‍, മനോരമ, കൈരളി, റിപ്പോര്‍ട്ടര്‍, ടിവി ന്യൂ ചാനലുകളില്‍ 16 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആദ്യ മാധ്യമ പ്രവര്‍ത്തക.
കേരളസാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം,പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാമന്ത്രി. നിയുക്തആരോഗ്യമന്ത്രിക്ക് ആശംസകള്‍'- അജു വര്‍ഗീസ് കുറിച്ചു.
 
മേപ്പടിയാന്‍ റിലീസിനായി കാത്തിരിക്കുകയാണ് അജു വര്‍ഗീസ്. അദ്ദേഹത്തിന്റെയി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിച്ച് സാമന്ത,മനോജ് ബാജ്‌പേയിയുടെ 'ദി ഫാമിലി മാന്‍ സീസണ്‍ 2' ജൂണ്‍ നാലിന് ആമസോണ്‍ പ്രൈമില്‍