Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതുല്യ കലാകാരന്‍'; രഘുവിന്റെ ഓര്‍മ്മകളില്‍ അജു വര്‍ഗീസ്

'അതുല്യ കലാകാരന്‍'; രഘുവിന്റെ ഓര്‍മ്മകളില്‍ അജു വര്‍ഗീസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 4 മെയ് 2021 (09:41 IST)
ചെറുതാണെങ്കിലും ആസ്വാദകരുടെ മനസ്സില്‍ മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് രഘു യാത്രയായത്.കെ ജി ജോര്‍ജിന്റെ മേളയില്‍ തുടങ്ങി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വരെ നീണ്ടുനിന്ന സിനിമ ജീവിതം. അതുല്യ കലാകാരന്‍ രഘുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് അജു വര്‍ഗീസ്. 
 
'കെ ജി ജോര്‍ജ് സാറിന്റെ മേള എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ച് അവസാനം ദൃശ്യം 2 വരെ അഭിനയിച്ച അതുല്യ കലാകാരന്‍ പ്രിയപ്പെട്ട രഘു ഏട്ടന് ആദരാഞ്ജലികള്‍'-അജു വര്‍ഗീസ് കുറിച്ചു.
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് രഘുവിനെ ആശുപത്രിയില്‍ പ്രവേശിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു രഘുവിന്റെ അന്ത്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസനൊപ്പം അപൂര്‍വസഹോദരങ്ങളില്‍, സഹായിച്ചത് മമ്മൂട്ടി; മേള രഘു ഓര്‍മയാകുമ്പോള്‍