Select Your Language

Notifications

webdunia
webdunia
webdunia
webdunia

പലരുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ ചിലത് കണ്ടില്ലെന്ന് നടിക്കേണ്ടി വന്ന് നിശ്ശബ്ദന്‍ ആവേണ്ടി വന്നിട്ടുണ്ട്:അഖില്‍ മാരാര്‍

പലരുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ ചിലത് കണ്ടില്ലെന്ന് നടിക്കേണ്ടി വന്ന് നിശ്ശബ്ദന്‍ ആവേണ്ടി വന്നിട്ടുണ്ട്:അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 12 മെയ് 2022 (15:01 IST)
താത്വിക അവലോകനം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ ഓരോന്നും തുറന്നുപറയുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.പലരുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ ചിലത് കണ്ടില്ലെന്ന് നടിക്കേണ്ടി വന്ന് നിശ്ശബ്ദന്‍ ആവേണ്ടി വന്നിട്ടുണ്ട്.ഷൂട്ട് ചെയ്ത 19 ക്ലിപ്പുകള്‍ മെമ്മറി കാര്‍ഡ് ഇറര്‍ ആയി നഷ്ട്ടപെട്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് അഖില്‍ മാരാര്‍ പറയുന്നു.
 
 
അഖില്‍ മാരാരുടെ വാക്കുകള്‍
 
2019 ഇല്‍ സിനിമയ്ക്ക് തിരക്കഥ എഴുതുമ്പോള്‍ ഞാന്‍ ഒറ്റ കാര്യം മാത്രമേ ചിന്തിച്ചിരുന്നുള്ളൂ...
എത്ര മനോഹരമായ കഥ ആയാലും ജനം കാണും ആസ്വദിക്കും മറക്കും..
എന്നാല്‍ എന്ത് കൊണ്ട് സന്ദേശം എന്ന സിനിമ ഇന്നും ജനങ്ങളുടെ ചര്‍ച്ചയില്‍ വരുന്നു..ആ ചിന്ത ആണ്..2 തിരഞ്ഞെടുപ്പുകള്‍ വരാന്‍ പോകുന്ന കേരളത്തില്‍ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ എഴുതാം എന്ന് എന്നെ പ്രേരിപ്പിച്ച ഘടകം..
എന്റെ സിനിമ വിജയമോ പരാജയമോ എന്നതല്ല അതില്‍ പറഞ്ഞ കാര്യങ്ങള്‍ വരും വര്‍ഷങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയണം.. ആരെങ്കിലും എപ്പോഴെങ്കിലും അതിലെ ഏതെങ്കിലും എപ്പിസോഡുകള്‍ ഓര്‍ക്കണം...
അത് കൊണ്ട് തന്നെ നമുക്ക് മുന്നില്‍ ഉള്ള വിഷയങ്ങളെ ഒരു ട്രോള്‍ രൂപേണ ആസ്വദിക്കാവുന്ന ചിന്തിപ്പിക്കുന്ന ഒരു ചിത്രം..
ഇതില്‍ കഥയ്ക്ക് ശക്തമായ പിന് ബലം വേണ്ട..എന്തെന്നാല്‍ ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ ചുറ്റും ഉണ്ട്..
താത്വികത്തിലെ ജോജു അവതരിപ്പിച്ച ശങ്കര്‍ കേരളത്തില്‍ രാഷ്ട്രീയക്കാര്‍ മൂലം ജീവിതം നഷ്ട്ടപ്പെട്ട നിരവധി മുഖങ്ങളില്‍ ഒന്ന് മാത്രം..
അത് കൊണ്ട് തന്നെ അയാളുടെ ജീവിതം, പ്രതിസന്ധി,തകര്‍ച്ച,തിരിച്ചു വരവ്,പ്രതികാരം തീര്‍ക്കല്‍ ഇത്തരം ക്‌ളീഷേകള്‍ക്ക് ഒന്നും പ്രാധാന്യം കൊടുത്തിട്ടില്ല..
വെറും സര്‍ഫസിലൂടെ മാത്രം കഥാപാത്രങ്ങളെ ഒരു കാരിക്കേച്ചര്‍ രൂപേണ അവതരിപ്പിച്ച ഒരു എപ്പിസോഡിക്കല്‍ കാരിക്കേച്ചര്‍ മൂവി ആണ് താത്വിക അവലോകനം...
 
കോവിഡ് സമയത്തെ ഷൂട്ടും..30 ദിവസത്തിനുള്ളില്‍ അതും 40 ദിവസം ചാര്‍ട്ട് ചെയ്ത ഒരു സിനിമ...70% out door ഷൂട്ട് ചെയ്ത സിനിമയ്ക്ക് നിരവധി പോരായ്മകള്‍ ഉണ്ട്..
പലരുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ ചിലത് കണ്ടില്ലെന്ന് നടിക്കേണ്ടി വന്ന് നിശ്ശബ്ദന്‍ ആവേണ്ടി വന്നിട്ടുണ്ട്..
ഷൂട്ട് ചെയ്ത 19 ക്ലിപ്പുകള്‍ മെമ്മറി കാര്‍ഡ് ഇറര്‍ ആയി നഷ്ട്ടപെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്..
ആദ്യ സിനിമ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ ആയി അതിനെ കാണുക...
 
അത് പോലെ ഇടത് അനുകൂലികള്‍ സിനിമക്കെതിരെ ഉറഞ്ഞു തുള്ളുന്നത് അവരുടെ രാഷ്ട്രീയ അന്ധത മാത്രം..
എല്ലാവരെയും പരിഹസിച്ച ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ അവസരം കൊടുക്കുന്ന ചിത്രമാണ് താത്വികം..
ഞാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടെന്നോ രാഷ്ട്രീയം വേണ്ടെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല...ഓരോ മണ്ഡലത്തിലും ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കുക..
 
തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തീര്‍ച്ചയായും സിനിമ കാണുക...
 
സിനിമ ആമസോണില്‍ റിലീസ് ആയ ശേഷം നിരവധി മെസ്സേജുകളും ഫോണ് കോളുകളും വരുന്നുണ്ട്..
സ്‌നേഹിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും വിമര്ശിച്ചവര്‍ക്കും ഒരായിരം സ്‌നേഹം..
 
കാണാത്തവര്‍ കാണുക..ആദ്യത്തെ 15 മിനിറ്റ് എനിക്കും ഇഷ്ടമല്ല..പൂര്‍ണമായും കാണുക..അഭിപ്രായങ്ങള്‍ അറിയിക്കുക..
നന്ദി..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നി,മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം പുഴു റിലീസിന് മുമ്പേ കണ്ടെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ്