Webdunia - Bharat's app for daily news and videos

Install App

തീവ്രവധികളെ മണ്ടമാരാക്കി നമ്മെ ഭരിക്കുന്ന യഥാര്‍ത്ഥ ജനദ്രോഹികള്‍ ആരാണ്..? കുറിപ്പുമായി സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
ശനി, 14 മെയ് 2022 (15:02 IST)
താത്വിക അവലോകനം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. 
കഥയിലെ തീവ്രവാദികളുടെ ഭാഗം ചിലര്‍ ഒഴിവാക്കാമായിരുന്നു എന്ന് പറഞ്ഞുവെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍.തീവ്രവധികളെ മണ്ടനമാരാക്കി നമ്മെ ഭരിക്കുന്ന യഥാര്‍ത്ഥ ജനദ്രോഹികള്‍ ആരാണെന്ന് അദ്ദേഹം ചോദിക്കുന്നു.എന്റെ തീവ്രവാദികളുടെ മതം നിങ്ങള്‍ ശ്രദ്ധിച്ചോ. അവരെ മുസ്ലിമായിട്ടു ഞാന്‍ കാണിച്ചിട്ടില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
 
അഖില്‍ മാരാരുടെ വാക്കുകള്‍ 
 
ഞാന്‍ ആഗ്രഹിച്ചത് പോലെ സോഷ്യല്‍ മീഡിയയില്‍ താത്വിക അവലോകനത്തിന്റെ ഗുണ ദോഷങ്ങള്‍ ചര്‍ച്ച ആവുകയാണ്...
 
ലോകത്തൊരു സിനിമയും എല്ലാ പ്രേക്ഷകരെയും സന്തോഷിപ്പിച്ച ചരിത്രം ഇല്ല എന്നതാണ് സത്യം..തീയേറ്ററില്‍ വലിയ വിജയങ്ങള്‍ നേടിയ സിനിമകളെ നിരൂപകര്‍ വലിയ രീതിയില്‍ വിമര്ശിച്ചിട്ടുള്ളതാണ്..അത് കൊണ്ട് തന്നെ കുറച്ചു പേരെ ഇഷ്ടപ്പെടുത്താനോ കുറച്ചു പേര്‍ ഇഷ്ടപ്പെടില്ല എന്ന് കരുതിയോ ഒരു സൃഷ്ടിയും സാധ്യമല്ല..
 
മനോഹര കഥകള്‍ എഴുതി വെയ്ക്കാന്‍ എല്ലാവര്‍ക്കും പറ്റും..പക്ഷെ അതൊന്നും സിനിമ ആവില്ല...ആയാല്‍ തന്നെ എഴുതി വെച്ച പോലെ ആയിരിക്കില്ല..
 
അത് കൊണ്ടാണ് വിമര്‍ശിച്ചു നടക്കുന്നവര്‍ക്ക് ആജീവനാന്തം വിമര്‍ശനം മാത്രം നടത്തി പ്രേക്ഷകന് ആയി തുടരാന്‍ ക്ക്‌ഴിയുന്നതും..
 
വിശന്ന് വലഞ്ഞു നില്‍ക്കുമ്പോള്‍ കിട്ടിയ ഭക്ഷണം ഏതായാലും കഴിക്കും ..ജീവന്‍ നില നിര്‍ത്തുക ആണ് ആ സാഹചര്യത്തില്‍ ലക്ഷ്യം..
സിനിമയില്‍ സഹ സംവിധായകന്‍ ആവാന്‍ കൊതിച്ചു നടന്ന ഒരുവന്..
സമൂഹത്തിന്റെയും കുടുംബത്തിന്റെയും എതിര്‍പ്പുകള്‍ വാങ്ങി ജീവിതം തന്നെ ഇല്ലാതാകുന്നു എന്ന തിരിച്ചറിവില്‍ യോഹന്നാന്‍ സാര്‍ ദൈവത്തെപോലെ എന്റെ സിനിമയുടെ നിര്‍മാതാവ് ആയി വരുന്നു..
ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല അദ്ദേഹം എന്നോട് പറഞ്ഞതാണ് നമുക്കു ഒരു സിനിമ ചെയ്യാം എന്ന്..ഒരു കോടി രൂപ ആയിരുന്നു ആദ്യം തീരുമാനിച്ച ബഡ്ജറ്റ്..അവിടെ നിന്നും ഇന്നീ കാണുന്ന നിലയില്‍ ഈ സിനിമ എത്തിയല്ലോ എന്നാണ് എന്റെ സന്തോഷം..
 
പലരും സിനിമയുടെ കുറ്റമായി എന്നോട് പറയുന്ന എല്ലാ കാര്യങ്ങളും എനിക്ക് മുന്‍കൂര്‍ അറിയാവുന്നതാണ്..പക്ഷെ വിശന്ന് വലഞ്ഞു നില്‍ക്കുന്നവന്
ഏറ്റവും രുചിയുള്ള ഭക്ഷണം വേണം എന്നാല്‍ മാത്രമേ കഴിക്കു എന്ന് അവകാശപ്പെടാന്‍ കഴിയില്ലല്ലോ..കിട്ടിയത് ഉപയോഗിച്ചു തൃപ്തിപ്പെടുക...
പ്രേക്ഷകര്‍ക്ക് ഇതൊന്നും ചിന്തിക്കേണ്ട എന്നതിനാല്‍ വിമര്‍ശനങ്ങള്‍ വളരെ സന്തോഷ പൂര്‍വം സ്വീകരിക്കുന്നു..ചിലരുടെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആവുന്നു എന്നതിനോട് യോജിപ്പില്ല..
 
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യണം എന്ന് കരുതി ഒരു ട്രോള്‍ രൂപേണ എപ്പിസോഡിക്കല്‍ ആയി എഴുതിയ സ്‌ക്രിപ്റ്റിന് പരമ്പരാഗത തിരക്കഥ ശൈലികള്‍ ഒന്നുമില്ല..കഥയിലെ തീവ്രവാദികളുടെ ഭാഗം ചിലര്‍ ഒഴിവാക്കാമായിരുന്നു എന്ന് പറഞ്ഞു..അതിന്റെ സറ്റയര്‍ ആര്‍ക്കും മനസിലായില്ല എന്നതാണ് സത്യം..തീവ്രവധികളെ മണ്ടനമാര്‍ ആക്കി നമ്മെ ഭരിക്കുന്ന യഥാര്‍ത്ഥ ജനദ്രോഹികള്‍ ആരാണ്..?
 
എന്റെ തീവ്രവാദികളുടെ മതം നിങ്ങള്‍ ശ്രദ്ധിച്ചോ.. അവരെ മുസ്ലിമായിട്ടു ഞാന്‍ കാണിച്ചിട്ടില്ല..കേരളത്തില്‍ നിന്നും അഫ്ഗാനില്‍ എത്തിയ തീവ്രവാദിയുടെ പേര് പ്രേം കുമാര്‍ പറയുന്നത് അരവിന്ദന്‍ എന്നാണ്..
പേരിലല്ല പ്രവര്‍ത്തിയില്‍ ആണ് തീവ്രവാദം എന്ന് ഞാന്‍ വിശ്വസിക്കുന്നു..
ശുദ്ധരും മണ്ഡമാരും ആയ പാവം തീവ്രവാധികള്‍..
 
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മുഖത്തു നോക്കി A Day May come you will regrett എന്ന് പറയുന്ന പഴയ വിപ്ലവകാരിക്ക് വന്ന ബോധ്യം..
 
ജനങ്ങളെ മൈന്‍ഡ് ചെയ്യാത്ത നമ്മളെ അവരും മൈന്‍ഡ് ചെയ്യുന്നില്ല എന്ന സത്യം..
 
തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ പോകുന്ന ജനത അവരുടെ ചൂണ്ടു വിരലിന്റെ അധികാരം കൃത്യമായി വിനിയോഗിക്കുക..
ജനപ്രതിനിധികള്‍ ജനങ്ങളെ നോക്കി കുമ്പിടുക..
രാജ്യം ജനാധിപത്യമാണെന്നും അധികാരം നിങ്ങളുടെ ചൂണ്ടു വിരല്‍ തുമ്പില്‍ ആണെന്നും ഓരോര്മപ്പെടുത്തല്‍ മാത്രമാണ് താത്വിക അവലോകനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

അടുത്ത ലേഖനം
Show comments