Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊട്ടതെല്ലാം പൊട്ടുന്നു, അക്ഷയ് കുമാറിനെ രക്ഷിക്കാൻ പ്രിയദർശനെത്തുന്നു, പുതിയ സിനിമയ്ക്ക് തുടക്കം

Priyadarshan, Akshay Kumar

അഭിറാം മനോഹർ

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (20:21 IST)
ബോക്‌സോഫീസില്‍ രണ്ടാം വരവില്‍ തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് അക്ഷയ് കുമാര്‍. ബയോപിക്കുകളുടെ ട്രെന്‍ഡിന് ബോക്‌സോഫീസില്‍ തുടക്കമിട്ട അക്ഷയ് കുമാറിന്റെ സമീപകാല സിനിമകളൊന്നും തന്നെ വിജയമല്ല. സിങ്കം റിട്ടേണ്‍സ് അടക്കം നിരവധി സിനിമകള്‍ വന്നിട്ടും അക്ഷയ് കുമാര്‍ സിനിമകള്‍ക്കൊന്നിനും തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
 
 ഇപ്പോഴിതാ ബോളിവുഡിലെ ഹിറ്റ് കോമ്പിനേഷനായ പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഹൊറര്‍ കോമഡി ജോണറിലുള്ള സിനിമയാണ് അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്നത്.  2026 ഏപ്രിലിലാകും സിനിമ തിയേറ്ററുകളിലെത്തുക.  14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IFFK 2024: ഐ.എഫ്.എഫ്.കെയില്‍ മുതിര്‍ന്ന നടിമാര്‍ക്ക് ആദരം; 'മറക്കില്ലൊരിക്കലും' ഞായറാഴ്ച