Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബട്ടക്സിൽ പാഡ് വെച്ചിട്ടുണ്ട്, അടിച്ചോളാൻ സ്വാസിക പറഞ്ഞു, കാണുന്ന നിങ്ങൾക്കെ സുഖമുള്ളു, ഞങ്ങൾക്കൊരു സുഖവും തോന്നിയില്ല: അലൻസിയർ

Swasika, Alencier

അഭിറാം മനോഹർ

, ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (13:28 IST)
Swasika, Alencier
സ്വാസിക, അലന്‍സിയര്‍,റോഷന്‍ മാത്യൂ എന്നിവരെ പ്രധാനകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കിയ ഇറോട്ടിക് ത്രില്ലറായിരുന്നു ചതുരം. ഭരതന്‍ പത്മരാജന്‍ സമയത്ത് കലാപരമായി മികച്ച് നില്‍ക്കുന്ന അല്പം രതിയും ചേര്‍ന്ന ചിത്രങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഏറെക്കാലമായി ഇറോട്ടിക് ത്രില്ലറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങള്‍ ഒന്നും തന്നെ പുറത്തിറങ്ങിയിരുന്നില്ല. അതിനാല്‍ തന്നെ ചതുരം വലിയ രീതിയില്‍ നിരൂപകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തില്‍ സ്വാസികയുമായുള്ള ഇന്റിമേറ്റ് രംഗങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
 
ഇപ്പോഴിതാ താനുമായുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ എങ്ങനെ ചിത്രീകരിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അലന്‍സിയര്‍. ഞാന്‍ ആദ്യമായാണ് സ്വാസികയുടെ കൂടെ അഭിനയിക്കുന്നത്. അതിന് മുന്‍പ് അവര്‍ ചെയ്ത സീരിയലുകളും സിനിമകളും കണ്ടിട്ടില്ല. പക്ഷേ മികച്ച പ്രഫഷണലിസമാണ് അവര്‍ കാണിച്ചത്. എന്റെ തൊഴിലില്‍ ചെയ്യേണ്ട സത്യസന്ധത,സമര്‍പ്പണമെല്ലാം അവര്‍ എനിക്ക് കാണിച്ചുതന്നു. ബാല്‍ക്കണിയില്‍ വെച്ചുള്ള ഇന്റിമേറ്റ് രംഗമായിരുന്നു ആദ്യം എടുത്തത്.
 
ആ സീന്‍ വായിച്ച ശേഷം ഇത് ഇങ്ങനെ തന്നെ എടുക്കണമോ എന്ന് ഞാന്‍ സിദ്ധാര്‍ഥിനോട് ചോദിച്ചിരുന്നു. അപ്പോഴാണ് സ്വാസിക വരുന്നത്. എന്താണ് ചര്‍ച്ചയെന്ന് ചോദിച്ചു. തിരക്കഥ വായിച്ചു നോക്കാന്‍ പറഞ്ഞു. വായിച്ച ശേഷം ഇതിലെന്താണ് കുഴപ്പമെന്ന് സ്വാസിക ചോദിച്ചു. നമുക്ക് തുടങ്ങാം ചേട്ടാ എന്നാണ് സ്വാസിക പറഞ്ഞത്. അത് വലിയ ആത്മവിശ്വാസം തന്നു. വാസ്തവത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. അവള്‍ എന്നോട് പറഞ്ഞു. തല്ലിക്കോ ചേട്ടാ. ഞാന്‍ അവളുടെ ബട്ടക്സില്‍ അടക്കണം. പാഡ് വെച്ചിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. അത്രയേ ഉള്ളു. ആ പാഡിന്റെ അകലത്തില്‍ നിന്നാണ് ഓരോ അഭിനേതാവും വര്‍ക്ക് ചെയ്യുന്നത്. അത് നിങ്ങളെ രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഞങ്ങള്‍ക്കൊരു സുഖവും തോന്നിയിട്ടില്ല. അലന്‍സിയര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി, പടം മോശമായാലും ബോസ്കോഫീസിലെ ഗോട്ട് അണ്ണൻ തന്നെ!