Alappuzha Gymkhana Trailer: ജിംഖാനയ്ക്കു വേണ്ടി ചാവേണ്ടി വന്നാലും പിള്ളേര് ഇടിക്കും; കാത്തിരുന്ന ട്രെയ്‌ലര്‍ എത്തി
ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ
Alappuzha Gymkhana Trailer
Alappuzha Gymkhana Trailer: നസ്ലന്‍, ലുക്ക്മാന്‍ അവറാന്‍, ഗണപതി, സന്ദീപ് പ്രദീപ്, അനഘ രവി, കോട്ടയം നസീര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ നിന്ന് സിനിമ ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് വ്യക്തമാണ്.
ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ്. ജിംഷി ഖാലിദ് ആണ് ക്യാമറ.
പ്ലാന്‍ ബി മോഷന്‍ പിച്ചേഴ്‌സും റീലിസ്റ്റിക് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ തിയറ്ററുകളിലെത്തിക്കുന്നത്. ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.