Webdunia - Bharat's app for daily news and videos

Install App

നായകന്മാര്‍ മാത്രമുള്ള സ്‌പൈ വേഴ്‌സ് പോരല്ലോ, വനിതാ ഏജന്റുമാരും ഉടനെത്തും

അഭിറാം മനോഹർ
ശനി, 5 ഒക്‌ടോബര്‍ 2024 (16:21 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രേക്ഷപ്രീതിയുള്ള സിനിമാറ്റിക് യൂണിവേഴ്‌സാണ് യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സ്. ഏക് ഥാ ടൈഗര്‍ മുതല്‍ ടൈഗര്‍ 3 വരെ അഞ്ച് സിനിമകളാണ് ഫ്രാഞ്ചൈസിയില്‍ ഇതിനകം എത്തിയത്. നാല് സിനിമകളില്‍ ഇനിയും വരാനുണ്ട്. ഇപ്പോഴിതാ യാഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ വനിതാ ഏജന്റുമാരും എത്തുന്നതായുള്ള റിപ്പോര്‍ട്ടാണ് വരുന്നത്.
 
 ടൈഗര്‍ ഫ്രാഞ്ചൈസിയിലൂടെ സല്‍മാന്‍ ഖാനും വാര്‍ സിനിമയിലൂടെ ഹൃത്വിക് റോഷനും പത്താനിലൂടെ ഷാറൂഖ് ഖാനുമാണ് നിലവില്‍ സ്‌പൈ വേഴ്‌സിലുള്ളത്. സ്ത്രീ താരങ്ങളായി കത്രീന കൈഫ്, ദീപിക പദുക്കോണ്‍ എന്നീ താരങ്ങളും ഈ ഫ്രഞ്ചൈസിയിലുണ്ട്. എന്നാല്‍ നായികപ്രാധാന്യമുള്ള സ്‌പൈ സിനിമ ഫ്രാഞ്ചൈസിയില്‍ നിന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വാര്‍ 2 എന്ന സിനിമയ്ക്ക് ശേഷമുള്ള സിനിമയായ ആല്‍ഫയിലാകും 2 പുതിയ നായികമാരും ഫ്രാഞ്ചൈസിയില്‍ ഭാഗമാവുക. ആലിയ ഭട്ടും യുവതാരം ഷര്‍വരി വാഗുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂണിവേഴ്‌സിലെ മുന്‍ സിനിമകളെ പോലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാകും സിനിമ ഒരുക്കുന്നത്. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമ 2025 ഡിസംബര്‍ 25നാകും റിലീസ് ചെയ്യുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments