Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട്, ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തി

ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട്, ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തി
, വ്യാഴം, 11 മെയ് 2023 (16:12 IST)
ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട് കരാർ ഒപ്പിട്ടതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരാൾ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറാകുന്നത്. ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കാനിരിക്കുന്ന ഗുച്ചി ക്രുയിസ് 2023 റൺവേ ഷോയിൽ ബ്രാൻഡ് അംബാസിഡറായി ആലിയ ആദ്യമായി റാമ്പിലെത്തും.
 
ഗുച്ചിയുടെ ഗ്ലോബൽ അംബാസഡർമാരായ ഡക്കോട്ട ജോൺസൺ, കെ പോപ്പ് ഗ്രൂപ്പിലെ ന്യൂ ജീൻസ്, ഹാരി സ്റ്റൈൽസിലെ ഹാനി എന്നിവർക്കൊപ്പമാകും ആലിയ സിയോളിലെത്തുക. ഫാഷൻ ലോകത്തെ വമ്പൻ പരിപാടിയായ മെറ്റ്ഗാലയിലെ ആദ്യ വരവിന് പിന്നാലെയാണ് താരത്തെ തേടി മറ്റൊരു നേട്ടം കൂടിയെത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്ത് മുംബൈ വിമാനത്താവളത്തില്‍, ചിത്രീകരണ തിരക്കില്‍ താരം