Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ സിനിമ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സ്ടീമിംഗ് ആരംഭിച്ചു

All We Imagined As light

അഭിറാം മനോഹർ

, വെള്ളി, 3 ജനുവരി 2025 (19:28 IST)
ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. കാനിലെ പുരസ്‌കാരനേട്ടത്തിന് ശേഷം തിയേറ്ററുകളിലും സിനിമ റിലീസ് ചെയ്തിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സിഡ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
 
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍.77മത് കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് സിനിമ ഗ്രാന്‍പ്രീ പുരസ്‌കാരം സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.  ഇന്ത്യ- ഫ്രാന്‍സ് ഔദ്യോഗിക സഹനിര്‍മാണ സംരഭമായി ഒരുങ്ങിയ സിനിമ നിര്‍മിച്ചിരിക്കുന്നത് ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് ആന്‍ഡ് ചീസ്, അനതര്‍ ബര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു; പുഷ്പ2 ഏഴയലത്തുപോലുമില്ല!