Webdunia - Bharat's app for daily news and videos

Install App

'സെക്‌സ് മാഫിയയുടെ ഭാഗം, പ്രായപൂര്‍ത്തിയാകും മുന്‍പ് എന്നെ ഒരു സംഘത്തിനു കാഴ്ചവെച്ചു'; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധു

പലര്‍ക്കുമെതിരെ നടി ആരോപണം ഉന്നയിക്കുന്നത് കണ്ടപ്പോള്‍ അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് തോന്നി

രേണുക വേണു
വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (12:12 IST)
പരാതിക്കാരി

നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നില്‍ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. 
 
പലര്‍ക്കുമെതിരെ നടി ആരോപണം ഉന്നയിക്കുന്നത് കണ്ടപ്പോള്‍ അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്ന് യുവതി പറഞ്ഞു. ' 2014 ല്‍ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷന്‍ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ എന്നെ തൊടുകയൊക്കെ ചെയ്തു. കുറേ ബഹളം വെച്ചാണ് അവസാനം അവിടെനിന്ന് രക്ഷപ്പെട്ടത്,' യുവതി പറഞ്ഞു. 
 
ചെറിയ അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്താല്‍ മതി. അവര്‍ എന്നെ നന്നായി നോക്കും എന്നൊക്കെ നടി പറഞ്ഞു. ഒരു ലൈംഗിക തൊഴിലാളി ആക്കുന്ന രീതിയിലാണ് സംസാരിച്ചത്. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലേക്ക് അടക്കം കൊണ്ടുപോയിട്ടുണ്ടെന്ന് നടി തന്നോടു പറഞ്ഞതായി യുവതി വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു

തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ സ്‌കൂളിലെ റാഗിംഗ് മൂലം, ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്‌ളഷ് അമര്‍ത്തി: തെളിവുകളും പരാതിയുമായി കുടുംബം

രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന്‍ കസ്റ്റഡിയില്‍

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അടുത്ത ലേഖനം
Show comments