Webdunia - Bharat's app for daily news and videos

Install App

അല്ലു അർജുൻ മലയാളികൾക്ക് പ്രിയങ്കരനായത് എങ്ങനെ?

അനു മുരളി
ശനി, 11 ഏപ്രില്‍ 2020 (12:50 IST)
മലയാളികളുടെ പ്രിയ താരമാണ് അല്ലു അർജുൻ. കേരളം തന്റെ രണ്ടാം വീടാണെന്ന് അല്ലു തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. മല്ലു അർജുൻ എന്നാണ് മലയാളികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. മലയാളം ഒരു പ്രതിസന്ധിയിൽ പെടുമ്പോഴൊക്കെ അദ്ദേഹം കൈത്താങ്ങായി എത്താറുണ്ട്. കേരളത്തിൽ പ്രളയം വന്നപ്പോഴും സഹായവുമായി എത്തിയിരുന്നു.
 
ഒരുകാലത്ത് തമിഴ് ഒഴിച്ച് മറ്റുള്ള അന്യഭാഷ സിനിമകൾ എന്ന് പറഞ്ഞാൽ ഭൂരിഭാഗം മലയാളികൾക്കും ഒരുത്തരമേ ഉണ്ടാവുകയുള്ളു, അല്ലു അർജുൻ. അല്ലുവിന്റെ ആര്യ, ഹാപ്പി, ബണ്ണി തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. അന്നുമുതൽ മലയാളികൾ അല്ലുവിനെ ചേർത്തു പിടിച്ചിട്ടുണ്ട്. തന്നെ എന്നും പിന്തുണച്ചവരാണ് മലയാളികൾ എന്നും മല്ലു അർജുൻ എന്ന് വിളിക്കുന്നതിൽ അഭിമാനമേ ഉള്ളുവെന്നും അല്ലു അർജുൻ വ്യക്തമാക്കിയിട്ടുണ്ട്.
 
കൊവിഡ് 19 പടർന്നു പിടിക്കുന്ന ഈ സമയത്ത് കേരളത്തിനായി അദ്ദേഹം 25 ലക്ഷം നൽകിയിരുന്നു. ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്ന തന്റെ ആഗ്രഹം പലപ്പോഴും അല്ലു തുറന്നു പറഞ്ഞിട്ടുണ്ട്. രാജ്യത്താകമാനം മലയാളം സിനിമകള്‍ ശ്രദ്ധനേടുന്നുണ്ടെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.
 
‘മലയാള സിനിമ ഒരുപാട് മാറി. മികച്ച സിനിമകള്‍ സൃഷ്ടിക്കുന്ന ഇടമായി മലയാളം മാറി. ഒരുപാട് നല്ല സംവിധായകരും നടന്മാരും മലയാളത്തിൽ വന്നു. രാജ്യത്താകമാനം മലയാളം സിനിമകള്‍ ശ്രദ്ധനേടുന്നുണ്ട്. നിവിൻ പോളിയുടെ പ്രേമവും ദുൽഖർ സൽമാന്റെ ചാർലിയും അതിനൊരു ഉദാഹരണമാണ്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പമിരിക്കുമ്പോഴും അവര്‍ മലയാള സിനിമയെക്കുറിച്ച് പറയാറുണ്ട്.’
 
‘മലയാളത്തിൽ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അവസരം ലഭിക്കുകയാണെങ്കിൽ മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവനിരയില്‍ ആര്‍ക്കൊപ്പം എന്ന് ചോദിച്ചാല്‍, അത് പൃഥ്വിരാജിനൊപ്പമോ ദുല്‍ഖറിനൊപ്പമോ എന്നായിരിക്കും ഉത്തരം.’ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ അല്ലു അര്‍ജുന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

അടുത്ത ലേഖനം
Show comments