Select Your Language

Notifications

webdunia
webdunia
webdunia
webdunia

"മലയാളത്തിൽ അഭിനയിച്ചേക്കാം, ആ താരങ്ങൾക്കൊപ്പം അഭിനയിക്കണം എന്നാണ് ആഗ്രഹം", മനസ്സ് തുറന്ന് അല്ലു അർജുൻ

, ശനി, 11 ഏപ്രില്‍ 2020 (12:26 IST)
ആര്യ, ഹാപ്പി,ബണ്ണി എന്നീ ചിത്രങ്ങളിലൂടെ വളരെപെട്ടെന്ന് മലയാളികളുടെ മനസ്സിൽ കയറിപറ്റിയ താരമാണ് അല്ലു അർജുൻ. കേരളത്തിൽ അതിനാൽ തന്നെ വലിയ ആരാധകക്കൂട്ടം തന്നെ അല്ലുവിനുണ്ട്. കേരളം തന്റെ രണ്ടാം വീടു പോലെ കരുതുന്ന അല്ലു അർജുന് മലയാള സിനിമയിലും അഭിനയിക്കാൻ ആഹ്രഹമുണ്ട് എന്നാണ് ഇപ്പോൾ അറിയുന്നത്. താരം തന്നെയാണ് ഇതിനെ പറ്റിയുള്ള വെളിപ്പെടുത്തൽ നടത്തിയത്.
 
മികച്ച സിനിമകൾ സൃഷ്ടിക്കുന്ന ഒരു ഹബ്ബായി മലയാളം ഇൻഡസ്‌ട്രി മാറിയിട്ടുണ്ട്. രാജ്യത്താകമാനം മലയാള സിനിമകൾ ചർച്ചയാവുന്നു. ബോളിവുഡ് താരങ്ങൾക്കൊപ്പം ഇരിക്കുമ്പോൾ പോലും അവർ മലയാള സിനിമകളെ പറ്റി പറയാറുണ്ട്.മലയാളത്തിൽ അതിനാൽ തന്നെ അഭിനയിക്കാൻ വരികയാണെങ്കിൽ ആർക്കൊപ്പം അഭിനയിക്കുന്നതിലും എനിക്ക് പ്രശ്‌നങ്ങളില്ല.
 
എന്നാൽ ആർക്കൊപ്പം അഭിനയിക്കണം എന്ന് ചോദിച്ചാൽ മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവനിരയില്‍ ആര്‍ക്കൊപ്പം എന്നാണെങ്കിൽ പൃഥ്വിരാജോ ദുൽഖറോ ആകണമെന്നാണ് ആഗ്രഹം അല്ലു പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹജീവിയോടുള്ള നിങ്ങളുടെ കരുതാലാണ് നിങ്ങളെ പ്രിയങ്കരനാക്കുന്നത്: മോഹൻലാലിനെ പുകഴ്ത്തി ഫെഫ്ക