ബേസിൽ ജോസഫും അല്ലു അർജുനും ഒന്നിക്കുന്നു?!

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (20:43 IST)
ബേസിൽ ജോസഫിന്റെ ഡ്രീം പ്രോജക്ടായ ശക്തിമാനിൽ നിന്നും ബോളിവുഡ് താരം രൺവീർ സിങ് പിന്മാറിയതായി റിപ്പോർട്ട്. രൺവീർ സിംഗ് നായകനാകുന്ന സൂപ്പർ ഹീറോ ചിത്രം ശക്തിമാൻ ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ ചില വാർത്തകൾ പുറത്ത് വരികയാണ്.
 
രൺവീറിന് പകരം ശക്തിമാനായി എത്തുക തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഗീത ആർട്ട്‌സ് സംവിധാനം ചെയ്യുന്ന സിനിമയുമായി രണ്ട് രാജ്യാന്തര പ്രൊഡക്ഷൻ ഹൗസുകളും സഹകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇനാല് ഇൻഡസ്ട്രികൾ ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാകും ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രൺവീർ സിങ് സിനിമയിൽ നിന്നും പിൻമാറിയതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.
 
പുഷ്പ പരമ്പരയുടെ വൻ വിജയത്തോടെ പാൻ ഇന്ത്യൻ സൂപ്പർ താരമായി മാറിയിരിക്കുകയാണ് അല്ലു അർജുൻ. ശക്തിമാനിലൂടെ അല്ലു അർജുൻ ബോളിവുഡിലും അരങ്ങേറും. കഴിഞ്ഞ കുറേ നാളുകളായി ബേസിൽ ശക്തിമാന്റെ പണിപ്പുരയിലാണ്. അഭിനയത്തിന് താൽക്കാലിക ഗ്യാപ് നൽകുകയാണെന്ന് ബസിലും തുറന്നു പറഞ്ഞിരുന്നു. സംവിധാനത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് താരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments