Publish Date: Mon, 29 Mar 2021 (13:00 IST)
Updated Date: Mon, 29 Mar 2021 (13:05 IST)
ആദ്യ സിനിമ പുറത്തിറങ്ങി 18 വർഷങ്ങൾ ആയതിന്റെ സന്തോഷം പങ്കുവെച്ച് നടൻ അല്ലു അർജ്ജുൻ. 2003ലായിരുന്നു അല്ലുവിന്റെ ആദ്യ ചിത്രമായ ഗംഗോത്രി പുറത്തിറങ്ങിയത്. പോയ വർഷങ്ങളിലെല്ലാം ലഭിച്ച സ്നേഹത്തിനും അനുഗ്രഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും താരം കുറിച്ചു.
ഒരു മലയാള സിനിമ പോലും ഇതുവരെയും മലയാളത്തിൽ ചെയ്‌തിട്ടില്ലെങ്കിലും മലയാളത്തിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് അല്ലു അർജ്ജുൻ. പുഷ്‌പയാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്ന അല്ലു അർജ്ജുൻ ചിത്രം. ചിത്രത്തിൽ മലയാള താരമായ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. അല്ലുവിന്റെ വിജയചിത്രങ്ങളായ ആര്യ, ആര്യ2 എന്നിവ സംവിധാനം ചെയ്‌ത സുകുമാറാണ് ചിത്രമൊരുക്കുന്നത്.