Publish Date: Sat, 07 Aug 2021 (09:17 IST)
Updated Date: Sat, 07 Aug 2021 (09:22 IST)
സംവിധായകന്‍ ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. ഇപ്പോളിതാ ഹൈദരാബാദില്‍ വെച്ച് അല്ലു അര്‍ജുനെ കണ്ട സന്തോഷത്തിലാണ് നടന്‍.
താരം നായകനായെത്തുന്ന രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ശാകുന്തളത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സാമന്തയുടെ ദുഷ്യന്തനായി ദേവ് മോഹന്‍ വേഷമിടും. ഈ സിനിമയുമായി ബന്ധപ്പെട്ട ഹൈദരാബാദിലാണ് നടന്‍ ഇപ്പോള്‍ ഉള്ളത്.
ദേവ് മോഹന്‍ നായകനായെത്തുന്ന മലയാള ത്രില്ലര്‍ ചിത്രം പുള്ളി റിലീസിന് ഒരുങ്ങുകയാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാനൊപ്പമുളള നടന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.