Webdunia - Bharat's app for daily news and videos

Install App

തിയേറ്ററിലെ സ്പീക്കറും പ്രേക്ഷകരുടെ ചെവിയും അടിച്ചു പോകില്ല: പുഷ്പ 2 സൗണ്ട് ഡിസൈൻ ഹോളിവുഡ് നിലവാരത്തിൽ

അഭിറാം മനോഹർ
ബുധന്‍, 4 ഡിസം‌ബര്‍ 2024 (12:35 IST)
Resul pookutty
ഈ വര്‍ഷം വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു സൂര്യ നായകനായെത്തിയ ശിവ സിനിമയായ കങ്കുവ. സിനിമ പക്ഷേ പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും പഴിക്കേട്ടത് സിനിമയിലുടനീളമുള്ള അലര്‍ച്ചകളുടെ പേരിലായിരുന്നു. തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ ചെവിയില്‍ നിന്നും ചോര വരുന്ന നിലയിലാണ് എന്നതായിരുന്നു വിമര്‍ശനം. ഇതോടെ ഇത്തരത്തില്‍ അമിതമായി സൗണ്ട് മിക്‌സിംഗ് നടത്തുന്നതിനെ വിമര്‍ശിച്ച് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സൗണ്ട് റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റ് റസൂല്‍ പൂക്കുട്ടി രംഗത്ത് വന്നിരുന്നു.
 
 ഇപ്പോഴിതാ വമ്പന്‍ ഹൈപ്പില്‍ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 പുറത്തിറങ്ങുമ്പോള്‍ സിനിമയിലെ സൗണ്ട് മിക്‌സിംഗിനെ പറ്റി ആശങ്കയെ വേണ്ട എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുഷ്പയിലെ സൗണ്ട് മിക്‌സിംഗ് ടീമിലെ അംഗമായ റസൂല്‍ പൂക്കുട്ടി. സാധാരണ കൊമേഴ്ഷ്യല്‍ സിനിമ ഇറങ്ങുമ്പോള്‍ തിയേറ്ററില്‍ സൗണ്ട് ലെവല്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്.അതിനാല്‍ മിക്‌സിംഗില്‍ സൗണ്ട് കൂട്ടി വെയ്ക്കാറുണ്ട്. പക്ഷേ ഹോളിവുഡ് സിനിമ വരുമ്പോള്‍ അത് കൃത്യമായി ഡോള്‍ബി സ്റ്റാന്‍ഡേര്‍ഡ് ലെവല്‍ 7 പ്രകാരമായിരിക്കും. ഇത് എല്ലാ തിയേറ്ററുകളും പ്ലേ ചെയ്യുകയും ചെയ്യും.
 
 സിനിമയിലൂടെ ലൗഡ്‌നസ് യുദ്ധം ഞങ്ങള്‍ നിര്‍ത്തുകയാണ്. പുഷ്പ 2 ഡോള്‍ബി സ്റ്റാന്‍ഡേര്‍ഡ് 7 പ്രകാരമാണ് ചെയ്തിട്ടുള്ളത്.അതിനാല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് സ്പീക്കര്‍ അടിച്ചുപോകുമെന്ന് പേടിക്കേണ്ട. പ്രേക്ഷകര്‍ക്ക് നല്ല ഓഡിയോ- വിഷ്വല്‍ അനുഭവവും ലഭിക്കും. റസൂല്‍ പൂക്കുട്ടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments