അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ ലോകമെങ്ങുമുള്ള ആരാധകരിലേക്കെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവില്‍ സിനിമയുടെ അവസാന വട്ട പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങളുള്ളത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ പുഷ്പ 2വിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് സിനിമയിലെ നായികയായി എത്തുന്ന രശ്മിക മന്ദാന. ഐഎഫ്എഫ്‌ഐ വേദിയില്‍ സംസാരിക്കുകയായിരുന്നു രശ്മിക.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണെന്ന് രശ്മിക പറയുന്നു. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് ആദ്യഭാഗം 2 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. സിനിമയിലെ പ്രകടനത്തിന് അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
ചിത്രത്തില്‍ അല്ലു അര്‍ജുനും രശ്മിക മന്ദാനയ്ക്കും പുറമെ ഫഹദ് ഫാസില്‍,സുനില്‍,ജഗപതി ബാബു,പ്രകാശ് രാജ് തുടങ്ങി വലിയ താരനിരയാണുള്ളത്. ഡിസംബര്‍ അഞ്ചിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.