Select Your Language

Notifications

webdunia
webdunia
webdunia
webdunia

ALONE Official Teaser | എലോണില്‍ പൃഥ്വിരാജും ! എലോണ്‍ ജയസൂര്യയുടെ 'സണ്ണി' പോലെയോ ? ടീസര്‍

ALONE Official Teaser |  എലോണില്‍ പൃഥ്വിരാജും ! എലോണ്‍ ജയസൂര്യയുടെ 'സണ്ണി' പോലെയോ ? ടീസര്‍

കെ ആര്‍ അനൂപ്

, വെള്ളി, 21 ഒക്‌ടോബര്‍ 2022 (10:04 IST)
ജയസൂര്യയുടെ സണ്ണി എന്ന ചിത്രം പോലെ സ്‌ക്രീനില്‍ ഒറ്റയ്ക്ക് മോഹന്‍ലാല്‍. എലോണില്‍ ശബ്ദം കൊണ്ട് കഥാപാത്രങ്ങള്‍ ആക്കുകയാണ് പൃഥ്വിരാജും സിദ്ദിഖും. പുതിയ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
എലോണ്‍ തിയേറ്ററുകളില്‍ എത്തില്ലെന്ന സൂചന സംവിധായകന്‍ ഷാജി കൈലാസ് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനൊപ്പം സംവിധായകന്‍ ഒന്നിക്കുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 
 
രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.'എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്‌ലാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല. വന്നാല്‍ നിങ്ങള്‍ ലാ?ഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്.'-ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.
 
രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഡോണ്‍മാക്‌സ് ആണ് എഡിറ്റിങ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണയും ജീത്തു ജോസഫ് ത്രില്ലടിപ്പിക്കുമോ?കൂമന്‍ ടീസര്‍