Webdunia - Bharat's app for daily news and videos

Install App

നടന്‍ എന്ന നിലയില്‍ കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെ, താരമെന്ന നിലയില്‍ മോഹന്‍ലാല്‍; അല്‍ഫോണ്‍സ് പുത്രന്‍

Webdunia
വ്യാഴം, 26 മെയ് 2022 (14:04 IST)
സിനിമയിലെ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നടന്‍ എന്ന നിലയില്‍ തനിക്ക് കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെയാണെന്നും താരമെന്ന നിലയില്‍ താല്‍പര്യം കൂടുതല്‍ മോഹന്‍ലാലിനോട് ആണെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഒരാളുടെ കമന്റിനു മറുപടി പറയുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. 
 
മമ്മൂട്ടിയെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിഹാസ അഭിനേതാക്കളേക്കാള്‍ മുകളിലാണ് മമ്മൂട്ടിയുടെ സ്ഥാനമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. 
 
'എനിക്ക് തോന്നുന്നു മമ്മൂട്ടിക്ക് ക്ലിന്റ് ഈസ്റ്റ് വുഡ്, റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ എന്നിവരേക്കാള്‍ റേഞ്ച് ഉണ്ട്. അദ്ദേഹം എന്റെ നോട്ടത്തില്‍ കേരളത്തിന്റെ, തമിഴ്നാടിന്റെ, ഇന്ത്യയുടെ, ലോകത്തിന്റെ തന്നെ ഏറെ വിലപിടിപ്പുള്ള രത്നമാണ്. അദ്ദേഹം സത്യത്തില്‍ ഒരു രാജമാണിക്യം തന്നെയാണ്.' അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

അടുത്ത ലേഖനം
Show comments